Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 5:08 AM GMT Updated On
date_range 2018-08-22T10:38:52+05:30ഉള്ള്യേരി തണല്‍ ഡയാലിസിസ് സെൻറര്‍ ശിലാസ്ഥാപനം
text_fieldsഉള്ള്യേരി: ബാലുശ്ശേരി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെ വൃക്കരോഗികള്‍ക്കായി നിർമിക്കുന്ന തണല്‍ ഡയാലിസിസ് സെൻററിെൻറ ശിലാസ്ഥാപനം ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ നിര്‍വഹിച്ചു. കെ. കുഞ്ഞായന്‍ കോയ ഹാജിയും കുടുംബവും സ്വന്തം സ്ഥലത്ത് സൗജന്യമായാണ് കെട്ടിടം നിർമിച്ചുനല്‍കുന്നത്. കെ. കുഞ്ഞായന്‍ കോയ ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഉസ്മാന് പദ്ധതി അവതരണം നടത്തി. എ.കെ. മണി, അബ്ദുല്‍ ലത്തീഫ് കോട്ടൂർ, ലത്തീഫ് തെച്ചി, റഹീം ഇടത്തിൽ, ചേലേരി മമ്മുക്കുട്ടി, കെ.പി. മജീദ് ഹാജി, ഡോ. റഷീദ്, സന്തോഷ്, ആർ.കെ. കുട്ട്യാലി, മമ്മു ഷമ്മാസ്, നിസാര്‍ ചേലേരി, സിറാജ് പള്ളിക്കര, റിയാസ് എടവലത്ത്, നിസാര്‍ മടത്തിൽ, നജീബ് ചീക്കിലോട്, ജാലിസ്, അഷ്റഫ് നാറാത്ത് എന്നിവര്‍ സംസാരിച്ചു. പി.വി. ഭാസ്കരന് കിടാവ് സ്വാഗതവും ഹമീദ് ഇടത്തില്‍ നന്ദിയും പറഞ്ഞു.
Next Story