Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരുമില്ലാത്തവർക്ക്...

ആരുമില്ലാത്തവർക്ക് പുത്തനുടുപ്പ് സമ്മാനിച്ച് കുടുംബശ്രീ

text_fields
bookmark_border
കോഴിക്കോട്: കോർപറേഷൻ കുടുംബശ്രീ സി.ഡി.എസി​െൻറ നേതൃത്വത്തിൽ ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ ആരോരുമില്ലാത്തവർക്ക് ഭക്ഷ്യക്കിറ്റും പുത്തനുടുപ്പും നൽകി. കോർപറേഷനിൽ കഴിയുന്ന 477 പേർക്കാണ് നാലു മാസത്തെ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും നൽകിയത്. പരിപ്പ്, കടല, ചെറുപയർ, ഗ്രീൻപീസ്, റവ, ഉഴുന്ന്, വെളിച്ചെണ്ണ, ആട്ട, പഞ്ചസാര, ചായപ്പൊടി എന്നിവയാണ് കിറ്റിലുള്ളത്. നഗരസഭ ദാരിദ്ര്യനിർമാർജന പദ്ധതിയിൽ പോഷകാഹാര കിറ്റിനായി 10 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. അർഹരായവർക്ക് രണ്ടു ദിവസത്തിനകം കുടുംബശ്രീ സി.ഡി.എസ് മുഖേന എത്തിച്ചുകൊടുക്കും. പദ്ധതി ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, ടി.വി. ലളിതപ്ര‍ഭ, സി.ഡി.എസ് അധ്യക്ഷന്മാരായ ടി.കെ. ഗീത, ഒ. രജിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story