Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ നിധി...

ദുരിതാശ്വാസ നിധി ശേഖരണത്തിൽ പങ്കാളിയായി മന്ത്രിയും

text_fields
bookmark_border
കക്കോടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ച് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പ്രളയക്കെടുതിക്ക് ആശ്വാസം പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളിൽനിന്ന് വിമൻസ് കോളജ് വിദ്യാർഥിനികൾ കക്കോടി ബസാറിൽ സംഭാവന സ്വീകരിക്കുേമ്പാൾ മന്ത്രി ശശീന്ദ്രൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ അതുവഴി കടന്നുപോവുകയായിരുന്നു. വിദ്യാർഥികളെ കണ്ട് വിവരാന്വേഷണം നടത്തിയ മന്ത്രി, കൂപ്പൺ പരിശോധിച്ച് ഒരു കൂപ്പൺ തനിക്കും തരാൻ ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിൽപരം രൂപയാണ് വിദ്യാർഥികൾ ഒറ്റ ദിവസംകൊണ്ട് പിരിച്ചെടുത്തത്. ഒരു ദിവസംകൂടി സംഭാവന സ്വീകരിച്ച് തുക ജില്ല കലക്ടറെ ഏൽപിക്കുമെന്ന് പ്രിൻസിപ്പൽ ഭാരതി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഷെറി, അധ്യാപകരായ പി. ശോഭീന്ദ്രൻ, സുനിത ഷിബു, പ്രഷിബ അജിത്, ജിഷ, വിദ്യ കലേഷ്, സൗമ്യ ഷഹല എന്നിവർ നേതൃത്വം നൽകി. പടം: fund വിമൻസ് കോളജ് കക്കോടിയുടെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വിഹിതം നൽകുന്ന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story