Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:11 AM GMT Updated On
date_range 2018-08-21T10:41:58+05:30പുനരധിവാസം: ഊരാളുങ്കൽ സൊസൈറ്റി സംഘം ചാലക്കുടിയിലേക്ക്
text_fields* മേലൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലെയും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തും കോഴിക്കോട്: പ്രളയക്കെടുതിയിൽ തകർന്ന വീടുകളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ 250 അംഗ സംഘം ചാലക്കുടിയിലെത്തും. എൻജിനീയർമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ തുടങ്ങിയവരും തൊഴിലാളികളും ഉൾപ്പെടുന്നതാണ് സംഘം. ചാലക്കുടിക്കടുത്ത് മേലൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലെയും പുനരധിവാസ പ്രവർത്തനങ്ങളാണ് ഇവർ നടത്തുകയെന്ന് യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി അറിയിച്ചു. ചൊവ്വാഴ്ച മുതൽ അഞ്ചുദിവസം മേലൂരിലുണ്ടാവും. ഒരു ട്രക്ക് നിറയെ ബിസ്കറ്റ്, അവൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും പ്രളയബാധിതർക്കായി എത്തിക്കും.
Next Story