Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:11 AM GMT Updated On
date_range 2018-08-21T10:41:58+05:30പ്രളയക്കെടുതി: മാനസിക ആരോഗ്യം ഉറപ്പാക്കണം
text_fieldsകോഴിക്കോട്: പ്രളയസാഹചര്യത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യം പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നു എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെൻറല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോസയന്‍സസ് നല്കുന്ന നിര്‍ദേശങ്ങൾ: - നേരിട്ട അനുഭവങ്ങള്‍ മറ്റുള്ളവരോട് തുറന്നുസംസാരിക്കുന്നതിനും പങ്കുവെക്കുന്നതിനും അവസരങ്ങള്‍ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക. - നിലവില്‍ മാനസികരോഗ ചികിത്സയിലുള്ളവര്‍ മരുന്നുകള്‍ മുടങ്ങാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ ഉടനെ വിദഗ്ധരുടെ ഉപദേശം തേടുകയും ചികിത്സ പുനരാരംഭിക്കുകയുംചെയ്യുക. - മുമ്പ് മാനസികരോഗങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗം വീണ്ടും വരാന്‍ ഇടയുണ്ട്. ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ പുനരാരംഭിക്കുകയും ചെയ്യാന്‍ ബന്ധുക്കള്‍ ശ്രദ്ധിക്കേണ്ടതാണ് - ശരിയായ ഉറക്കം കിട്ടുന്നു എന്ന് ഉറപ്പുവരുത്തുക. - ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കഴിവതും കൃത്യമായ സമയക്രമം പാലിക്കുക. - കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. കുട്ടികള്‍ ദുരന്തത്തെ കുറിച്ചും അതിനോട് അനുബന്ധിച്ച മറ്റു കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണെങ്കില്‍ അവരെ പറയാന്‍ അനുവദിക്കുകയും ക്ഷമാപൂര്‍വം കേള്ക്കുകയുംചെയ്യുക - ആത്മീയ, സാമൂഹിക കൂട്ടായ്മകളില്‍ പങ്കാളികളാവുക. - പ്രതീക്ഷ കൈവിടാതിരിക്കുക, അതിജീവനം ദുഷ്കരമാണെങ്കിലും അസാധ്യമല്ല എന്ന് തിരിച്ചറിയുകയും ഒത്തൊരുമയോടെ പ്രയത്നിക്കുകയും ചെയ്യുക. - ദുരന്തമുഖത്ത് സന്നദ്ധസേവനങ്ങള്‍ ചെയ്യുന്നവരും തങ്ങളുടെ മാനസികാരോഗ്യം ശ്രദ്ധിക്കണം.
Next Story