Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൊമ്പരതീരത്ത്​

നൊമ്പരതീരത്ത്​

text_fields
bookmark_border
കൽപറ്റ: പ്രളയക്കെടുതിയിൽ മുങ്ങിയ നാട്ടിൽ, ഇപ്പോഴും തുടരുന്ന ഒറ്റപ്പെട്ട മഴക്കും മണ്ണിടിച്ചിലിനും മീതെ പ്രതീക്ഷയുടെ സൂര്യൻ തെളിയുന്നു. ജില്ലയിൽ ആയിരക്കണക്കിനാളുകളുടെ ജീവിതത്തിനു മേൽ രൗദ്രഭാവത്തോടെ പെയ്തിറങ്ങിയ മഴയുടെ കരുത്തു കുറഞ്ഞപ്പോൾ പലയിടത്തും വെള്ളക്കെട്ടുകൾ കുറയുന്നത് ആശ്വാസകരമായി. പ്രളയം അതി​െൻറ ഭീകരതയിൽ ആഞ്ഞടിച്ച പനമരം, കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലടക്കം പതിയെ വെള്ളമിറങ്ങാൻ തുടങ്ങിയിട്ടുണ്ട്. പനമരത്ത് കീഞ്ഞുകടവ്, മാതോത്ത്പൊയിൽ, ചങ്ങാടക്കടവ്, പരക്കുനി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വെള്ളം ഏറക്കുറെ ഇറങ്ങിയിട്ടുണ്ട്. കോട്ടത്തറ പഞ്ചായത്തി​െൻറ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ കുറഞ്ഞു. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ചേക്കേറിയവർ പകൽ സമയങ്ങളിൽ, ചളി നിറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായ വീടുകൾ വൃത്തിയാക്കാനെത്തുകയാണ്. താമസയോഗ്യമല്ലാത്തതും അേമ്പ തകർന്നതുമായ വീടുകൾ കണ്ട് മനസ്സു തകർന്ന അവസ്ഥയിലാണ് പലരും. ഇവയെല്ലാം വൃത്തിയാക്കി വീണ്ടും താമസയോഗ്യമാക്കണമെങ്കിൽ ഏറെ ദിവസങ്ങളെടുക്കുമെന്ന് ദുരിതബാധിതർ പറയുന്നു. കിണറുകൾ ശുദ്ധീകരിക്കുകയെന്ന ദൗത്യവും ഇവർക്കു മുന്നിൽ വലിയ പ്രതിസന്ധിയുയർത്തുന്നുണ്ട്. മഴയുടെ കാഠിന്യം കുറഞ്ഞ് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ മടങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച 18 ക്യാമ്പുകള്‍ അവസാനിപ്പിച്ച് 1325 പേര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. ജില്ലയില്‍ 202 ദുരിതാശ്വാസ ക്യാമ്പുകളിൽ 8102 കുടുംബങ്ങളിൽനിന്നുള്ള 28,861 പേരാണ് ഇപ്പോഴുള്ളത്. നാടിനു താങ്ങേകി, നാവികസേന മടങ്ങി വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നാവികസേനയുടെ പത്തംഗ സംഘം കൊച്ചിയിലെ ബേസ് ക്യാമ്പിലേക്ക് മടങ്ങി. ഇവരെ ആവശ്യാനുസരണം സംസ്ഥാനത്തെ ഇതര ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കും. എൻ.ഡി.ആർ.എഫില്‍ നിന്നുള്ള 25 പേരും ജില്ലയില്‍നിന്ന് പിന്‍വാങ്ങി. ഇവര്‍ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ശേഷിക്കുന്ന 20 പേര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലെ ഇടപെടലുകള്‍ക്കുമായി ജില്ലയിലുണ്ട്. കണ്ണൂര്‍ ഡി.എസ്‌.സിയില്‍ നിന്ന് ലെഫ്. കമാന്‍ഡര്‍ അരുണ്‍ പ്രകാശി​െൻറ നേതൃത്വത്തില്‍ 84 സൈനികരും ജില്ലയില്‍ തങ്ങുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 174 സൈനികരാണ് ജില്ലയിലെത്തിയത്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നുള്ള 25 നാവികര്‍ മഴക്ക് ശമനമായ ആദ്യഘട്ടത്തില്‍ തിരിച്ചുപോയിരുന്നു. ഞായറാഴ്ച ലഭിച്ചത് 27.6 മില്ലീമീറ്റര്‍ മഴ ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ശമനം കുറിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ലഭിച്ചത് ശരാശരി 27.6 മി.മീ മഴ. മാനന്തവാടി താലൂക്കിൽ 38ഉം വൈത്തിരിയില്‍ 29ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 15.8ഉം മി.മീ മഴ ലഭിച്ചു. ജില്ലയിൽ ഇക്കുറി മണ്‍സൂണില്‍ ഇതുവരെ 3275.73 മി.മീ മഴയാണ് ലഭിച്ചത്. ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ 774.60 എം.എസ്.എല്‍, കാരാപ്പുഴയില്‍ 758.2 എം.എസ്.എല്‍ ജലനിരപ്പ് രേഖപ്പെടുത്തി. ഡാം ഷട്ടറുകളിലൂടെ മിതമായ അളവിലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. ഗതാഗതം പലയിടത്തും തടസ്സപ്പെട്ടുതന്നെ മാനന്തവാടി നഗരസഭയിൽ പഞ്ചാരക്കൊല്ലിയിലും ചിറക്കരയിലുമായി എട്ടു പാലങ്ങളും വരടിമൂല -ഒണ്ടയങ്ങാടി, ചെറുപുഴ -മക്കിക്കൊല്ലി റോഡുകൾ ഉൾപ്പെെട ആറ് റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി ഇടിഞ്ഞതിനാൽ ഗതാഗത േയാഗ്യമല്ലാതായിരിക്കുകയാണ്. തിരുനെല്ലി പഞ്ചായത്തിലും മരപ്പാലങ്ങൾ ഉൾപ്പെടെ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നിട്ടുണ്ട്. തവിഞ്ഞാൽ പഞ്ചായത്തിൽ പേര്യ, തലപ്പുഴ, വാളാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഒരാഴ്ചയായി വെള്ളക്കെട്ടിലായിരുന്ന പനമരം -നടവയൽ -ബത്തേരി റോഡിലും കേണിച്ചിറ -പുൽപള്ളി റോഡിലും ഗതാഗതം പുനഃസ്ഥാപിച്ചു. മാതോത്ത്പൊയിൽ -എടത്തുംകുന്ന് -അഞ്ചുകുന്ന് റോഡ് ഇപ്പോഴും വെള്ളക്കെട്ടിലാണ്. കോട്ടത്തറ ടൗണിൽ പ്രളയത്തിൽ റോഡ് ഇടിഞ്ഞു തകർന്നത് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി ചെറുവാഹനങ്ങൾ ഒാടുന്നുണ്ട്. ദിവസങ്ങളായി വെള്ളക്കെട്ടിലായിരുന്ന കോട്ടത്തറ -വെണ്ണിയോട് റോഡ്, മൈലാടി -വെണ്ണിയോട് റോഡ് എന്നിവ വെള്ളം ഇറങ്ങി ഗതാഗത യോഗ്യമായത് പ്രദേശത്തിന് ഏറെ ആശ്വാസമായി. കോട്ടത്തറ -മണിയേങ്കാട് റോഡിൽ വെള്ളക്കെട്ട് പൂർണമായും നീങ്ങിയിട്ടില്ല. വെങ്ങപ്പള്ളി പഞ്ചായത്തിൽ ഉൾറോഡുകൾ പലതും വെള്ളപ്പൊക്കത്തിൽ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്. ചോലപ്പുറം -കാവുംമന്ദം റോഡിൽ വെള്ളക്കെട്ട് മാറിയിട്ടില്ല. പടിഞ്ഞാറത്തറയിൽ പുതുശ്ശേരിക്കടവ് -കുപ്പാടിത്തറ റോഡിൽനിന്ന് വെള്ളെക്കട്ട് മാറി ഗതാഗതം പൂർവ സ്ഥിതിയിലായി. പുൽപള്ളിയിൽ മരക്കടവ് -പെരിക്കല്ലൂർ റോഡിൽനിന്ന് വെള്ളമിറങ്ങിയതിനാൽ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, പെരിക്കല്ലൂർ -തോണിക്കടവ് റോഡ് ഇപ്പോഴും വെള്ളത്തിലാണ്. വൈത്തിരിയിൽ പൂക്കോട് തടാകം റോഡിൽ മണ്ണിടിച്ചിൽ കാരണം ഗതാഗതം ദുഷ്കരമായ അവസ്ഥയാണ്. പഴയ വൈത്തിരി -വട്ടപ്പാറ റോഡ് മണ്ണിടിഞ്ഞുവീണ് തകർന്ന് ഇരുചക്രവാഹന ഗതാഗതം പോലും സാധ്യമല്ല. പഴയ വൈത്തിരി -നെലോളിയൻപാറ റോഡ് മണ്ണിടിഞ്ഞു വീണു തകർന്ന നിലയിലാണുള്ളത്. കെ.എസ്.ഇ.ബി -നരിക്കോട്മുക്ക് റോഡും വെള്ളക്കെട്ടിൽ തകർന്നിട്ടുണ്ട്. വിവാഹങ്ങൾ മാറ്റിവെക്കുന്നു കാലവർഷക്കെടുതി ജീവിതങ്ങളെ ബാധിക്കുേമ്പാൾ വിവാഹം ഉൾപ്പെടെയുള്ള സുപ്രധാന മുഹൂർത്തങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ്. ജില്ലയിൽ പലയിടത്തും വിവാഹ ചടങ്ങുകൾ മാറ്റിെവക്കാൻ നിർബന്ധിതമാകുന്ന അവസ്ഥയുണ്ട്. പുൽപള്ളി ടൗണിനടുത്ത ഗ്രീൻവാലിയിൽ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വിവാഹം മഴ കാരണം മാറ്റിെവച്ചു. ഇതര ജില്ലകളിൽനിന്നുള്ളവർ കൂടുതലായി പെങ്കടുക്കാനുള്ളതിനാൽ ചുരത്തിലെ ഗതാഗത തടസ്സവും കനത്ത മഴയും വെള്ളക്കെട്ടുമെക്കെ കണക്കിലെടുത്താണ് വിവാഹം മാറ്റിവെച്ചത്. മാനന്തവാടി ഒഴക്കോടിയിൽ 18ന് നടക്കേണ്ടിയിരുന്ന വിവാഹം വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനാലാണ് മാറ്റിെവച്ചത്. SUNWDL4 വേവുന്നത് ജീവിതംതന്നെ... പനമരം മാതോത്തുപൊയിലിൽ വെള്ളപ്പൊക്കത്തിൽ തകർന്നുവീണ വീട്ടിനുള്ളിലെ അലൂമിനിയം കലത്തിൽ മണ്ണുനിറഞ്ഞ നിലയിൽ SUNWDL8 വെള്ളം കെട്ടിനിൽക്കുന്ന മാതോത്തുപൊയിൽ എടത്തംകുന്ന് റോഡിലൂടെ വീട്ടിലേക്ക് തിരിച്ചെത്തുന്ന കുടുംബം SUNWDL9 പനമരം ദുരിതാശ്വാസ ക്യാമ്പിൽനിന്ന് പുഴക്കരയിലെ വീട്ടിലെത്തിയ ഗൃഹനാഥ വെള്ളപ്പൊക്കത്തിൽ മുങ്ങിയ അലമാര വൃത്തിയാക്കിയെടുക്കുന്നു SUNWDL10 പനമരം മാതോത്തുപൊയിലിൽ ശാന്തിയുടെ വീട്ടിലെ കിണറിനു ചുറ്റും മണ്ണിടിഞ്ഞു താഴ്ന്ന നിലയിൽ. ആറു കുടുംബങ്ങൾ പുഴയോരെത്ത ഇൗ കിണറ്റിൽനിന്നാണ് കുടിെവള്ളം എടുത്തിരുന്നത് SUNWDL11 പനമരത്ത് വെള്ളപ്പൊക്കത്തിൽ തകർന്ന വീട് SUNWDL24 പനമരം മാതോത്തുപൊയിൽ വെള്ളക്കെട്ടിൽ വാഴത്തട കൊണ്ട് ചങ്ങാടമുണ്ടാക്കി കളിക്കുന്ന ഗോത്രവർഗ ബാലന്മാർ ചിത്രം: അനിൽ എം. ബഷീർ Inner Box കിടപ്പാടങ്ങൾ പ്രളയമെടുത്ത നോവിൽ കൂടപ്പിറപ്പുകൾ കൽപറ്റ: പനമരം കീഞ്ഞുകടവിൽ നിരവധി പേരുടെ ജീവിതങ്ങളെ കീഴ്മേൽ മറിച്ച പ്രളയത്തിൽ സഹോദരന്മാരുടെ വീടുകളും തകർന്നു. പുത്തൻപുരയിൽ ശംസുദ്ദീ​െൻറയും സൈനുദ്ദീ​െൻറയും വീടുകളാണ് ഇത്തവണത്തെ പ്രളയത്തിൽ തകർന്നുവീണത്. പുഴയോട് േചർന്നാണ് ഇരു വീടുകളുമുള്ളത്. ശംസുദ്ദീ​െൻറ ഷീറ്റ് മേഞ്ഞ വീട് തകർന്ന് മുഴുവൻ സാധനങ്ങളും ഒഴുകിപ്പോയപ്പോൾ ൈസനുദ്ദീ​െൻറ വീടി​െൻറ പകുതിഭാഗം തകർന്ന് പുഴയിൽ ഒലിച്ചുപോവുകയായിരുന്നു. ആധാർ കാർഡ് അടക്കമുള്ള രേഖകളെല്ലാം പ്രളയത്തിൽ ഒഴുകിപ്പോയി. ശംസുദ്ദീ​െൻറ തകർന്ന വീട്ടിൽ ഒരു സാധനവും മലവെള്ളപ്പാച്ചിൽ അവശേഷിപ്പിച്ചില്ല. സ്റ്റീൽ അലമാരയടക്കം തകർന്ന നിലയിലാണ്. ശംസുദ്ദീനും ഭാര്യയും മൂന്നു പിഞ്ചുമക്കളുമായിരുന്നു ഇൗ കൂരയിൽ താമസം. കൂലിപ്പണിക്കാരായ ഇൗ സഹോദരങ്ങൾ കുടുംബത്തോടൊപ്പം പനമരം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണുള്ളത്. ക്യാമ്പിൽനിന്ന് ഇനി എങ്ങോട്ടുപോകുമെന്നറിയാതെ സങ്കടക്കടലിലാണിവർ. SUNWDL12 കീഞ്ഞുകടവിൽ തകർന്ന വീടുകൾക്കരിെക സഹോദരങ്ങളായ ശംസുദ്ദീനും സൈനുദ്ദീനും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story