Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളത്തെ...

കേരളത്തെ പുനർനിർമിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക മന്ത്രി ടി.പി. രാമകൃഷ്ണൻ

text_fields
bookmark_border
മേപ്പയൂർ: കേരളത്തെ പുനർനിർമിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പി. കൃഷ്ണപ്പിള്ള, ആർ. കണ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്കൽ സെക്രട്ടറി കെ. രാജീവൻ അധ്യക്ഷതവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റിയും ബ്രാഞ്ചുകളും സമാഹരിച്ച രണ്ടുലക്ഷം രൂപ മന്ത്രി ഏറ്റുവാങ്ങി. കെ.ടി.രാജൻ, എൻ.എം. ദാമോദരൻ, എ.സി. അനൂപ്, പി.കെ.റീന, എൻ.എം. കുഞ്ഞിക്കണ്ണൻ, വി.മോഹനൻ, കെ.ഷൈനു, വി.സുനിൽ, ഇ.ശ്രീജയ, എം.വി. നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story