Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 5:39 AM GMT Updated On
date_range 2018-08-18T11:09:01+05:30ജില്ലയിൽ 500 കോടിയുടെ നഷ്ടം
text_fieldsകോഴിക്കോട്: ജില്ലയിൽ കാലവർഷത്തിൽ 500 കോടി രൂപയുടെ നാശനഷ്ടം. ജീവൻരക്ഷാ പ്രവർത്തനങ്ങൾ തൃപ്തികരമായി നടക്കുന്നതായി മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ എ.കെ. ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ദുരന്തനിവാരണ യോഗം വിലയിരുത്തി. ഒറ്റപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദവും സ്ഥിതിഗതികൾ നിയന്ത്രണ വിധേയവുമാണ്. എല്ലാ ക്യാമ്പുകളിലും സർക്കാറും പൊതുജനങ്ങളും കൂട്ടായ പ്രവർത്തനമാണ് നടത്തുന്നത്. ദുരിതബാധിതർ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം. സാമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമായാണ് നടക്കുന്നത്. ജില്ലയിൽ എട്ടു മേഖലകളിലായി ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി, ജില്ല കലക്ടർ യു.വി. ജോസ്, സ്പെഷൽ ഓഫിസർ കെ. ബിജു, സിറ്റി പൊലീസ് കമീഷണർ ജി. കാളിരാജ് മഹേഷ് കുമാർ, സബ് കലക്ടർ വി. വിഘ്നേശ്വരി, അസി. കലക്ടർ കെ.എസ്. അഞ്ജു, െഡപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Next Story