Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 5:23 AM GMT Updated On
date_range 2018-08-18T10:53:59+05:30ൈലഖ ഗോൾഡ് ഷോറൂം ഉദ്ഘാടനം ഇന്ന്
text_fieldsവടകര: മലബാറിലെ പ്രമുഖ ലൈഖ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ മൂന്നാമത് ഷോറൂം വടകരയിൽ ശനിയാഴ്ച രാവിലെ 10.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഒാഫറുകളാണ് ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന വേളയിൽ പങ്കാളികളാവുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് സ്കൂട്ടർ സമ്മാനമായി ലഭിക്കും. കൂടാതെ, അഞ്ചു ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങളും സമ്മാനമായി ലഭിക്കുന്നതാണ്. ഇതിനുപുറമെ ഉദ്ഘാടന ദിവസം മുതൽ സെപ്റ്റംബർ 18 വരെ ഷോറൂമിൽനിന്നും പർച്ചേഴ്സ് ചെയ്യുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വീണ്ടും ഒരു സ്കൂട്ടർ സമ്മാനമായി ലഭിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ഡയമണ്ട് ആഭരണങ്ങളുടെ വിസ്മയ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒാണം-ബക്രീദ് പ്രമാണിച്ച് പ്രത്യേക കിഴിവുകളും ലഭിക്കുന്നതാണ്. താമരശ്ശേരി, മാനന്തവാടി തുടങ്ങിയ ഇടങ്ങളിലാണ് ലൈഖയുടെ മറ്റു രണ്ടു ഷോറൂമുകൾ പ്രവർത്തിക്കുന്നത്. പുതുതായി പാറക്കടവ്, വീരാജ്പേട്ട എന്നിവിടങ്ങളിൽ ഉടൻതന്നെ ഷോറൂമുകൾ തുറക്കുന്നതാണ്. വടകരയിൽ പുതിയ ബസ്സ്റ്റാൻഡിൽ എടോടി റോഡിലാണ് ഷോറൂം പ്രവർത്തിക്കുന്നത്. ഫോൺ: 0496 2520910, 9048 678 916
Next Story