Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകപ്പുറത്ത് ദുരിതാശ്വാസ...

കപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പ് നേതാക്കള്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
എകരൂല്‍: കപ്പുറം ഡോണ്‍ ഇംഗ്ലീഷ് സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ വിവിധ നേതാക്കള്‍ സന്ദര്‍ശനം നടത്തി. എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌, മുസ്ലിംലീഗ് ജില്ല സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് തുടങ്ങിയവര്‍ ക്യാമ്പിലെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന്‍ മാറ്റിയ കപ്പുറം മഞ്ഞമ്പ്ര മലയുടെ താഴ്ഭാഗത്തുള്ള 37 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണവും മറ്റു സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story