Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂമ്പാറയിലേത് കരൾ...

കൂമ്പാറയിലേത് കരൾ പിളർക്കും കാഴ്ചകൾ

text_fields
bookmark_border
തിരുവമ്പാടി: ഏഴു സ്ഥലങ്ങളിൽ വൻ ഉരുൾപൊട്ടലുണ്ടായ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കൂമ്പാറയിലേത് കരൾ പിളരും കാഴ്ചകൾ. വ്യാഴാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് കൂമ്പാറയിൽ മൂന്ന് കി.മീറ്റർ ചുറ്റളവിലായി കൽപിനി, കൂമ്പാറ, മാങ്കുന്ന്, താന്നിക്കുന്ന്, ആനയോടുമല, കൊരങ്ങത്തുംപാറ എന്നിവിടങ്ങളിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായത്. ഗ്രാമപഞ്ചായത്തിലെ പെരുമ്പൂളയിലും കക്കാടംപൊയിലിലും ഉരുൾപൊട്ടി. കൽപിനിയിൽ മ്ലാവുകണ്ടം ഭാഗത്തെ മലമുകളിലാണ് ഉരുൾപൊട്ടിയത്. ഇവിടെയാണ് വീട് തകർന്ന് തയ്യിൽതൊടി പ്രകാശനും മകൻ പ്രബിൻ പ്രകാശും മരിച്ചത്. ചെങ്കുത്തായ മലമുകളിലാണ് മരിച്ച പ്രകാശ​െൻറ വീടുണ്ടായിരുന്നത്. സമീപത്തെ സണ്ണി കൊറ്റോലി​െൻറ വീടും തകർന്നു. ഈ വീട്ടിലെ കുടുംബം നേരത്തേ മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ഇവിടെയുള്ള മറ്റു വീടുകൾക്കും ഉരുൾപൊട്ടൽ ഭീഷണിയായിട്ടുണ്ട്. 20ഓളം കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റി. കൂമ്പാറ മാങ്കുന്നിലെ ഉരുൾപൊട്ടലിൽ വിളഞ്ഞിപിലാൽ സുബൈദയുടെ വീട് മണ്ണിനടിയിലായി. ഇവർ ഉരുൾപൊട്ടുന്നതിന് മണിക്കൂറുകൾ മുമ്പ് മാറിത്താമസിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. കൂറ്റൻ പാറക്കഷണങ്ങളാണ് ഉരുൾപൊട്ടി ഒരു കി.മീ. താഴേക്ക് ഒഴുകിയെത്തിയത്. താഴെയുള്ള കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളി​െൻറ കവാടവും മൈതാനവും മലവെള്ളപ്പാച്ചിലിൽ തകർന്നു. വീടിനടുത്ത് നിർത്തിയിട്ടിരുന്ന കൂരിമണ്ണിൽ മുഹൈസി​െൻറ ഒഴുകിപ്പോയ സ്കൂട്ടറി​െൻറ മോട്ടോർ മാത്രമേ ശേഷിക്കുന്നുള്ളൂ. മാങ്കുന്നിൽ 20 വീടുകൾ അപകടഭീഷണിയിലാണ്. ഈ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേലെ കൂമ്പാറ താന്നിക്കുന്നിലും ജനവാസ കേന്ദ്രത്തിലാണ് ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെ പ്ലാക്കിൽ സോജൻ, കാനയം കാട്ടിൽ മൈക്കിൾ, ചന്തപ്പുര മാധവൻ എന്നിവരുടെ വീടുകൾ അപകടഭീഷണിയിലാണ്. പ്രദേശത്തെ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി. കൂമ്പാറ കക്കാടംപൊയിൽ റോഡിലെ മലയിലും ഉരുൾപൊട്ടി. ചീരങ്ങൽ അബ്ദുൽ ഗഫൂർ, വെളുത്തേടത്ത് അബ്ദുല്ല, ബഷീർ മുള്ളൻ എന്നിവരുടെ വീടുകളിലേക്കാണ് മലെവള്ളപ്പാച്ചിലുണ്ടായത്. കൂമ്പാറ കൊരങ്ങത്തുംപാറ, ആനയോടുമല, കക്കാടംപൊയിൽ എന്നിവങ്ങളിലും വ്യാപക നാശമാണ് ഉരുൾപൊട്ടലിൽ ഉണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story