Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:17 AM GMT Updated On
date_range 2018-08-17T10:47:59+05:30കണ്ണപ്പന്‍കുണ്ട് പാലത്തിനടിവശത്തെ തൂണുകൾ പൊളിച്ചു നീക്കി
text_fieldsഇൗങ്ങാപ്പുഴ: മലവെള്ളം കുത്തിയൊഴുകി മരങ്ങളും പാറക്കല്ലുകളും വന്നടിഞ്ഞ് പുഴ ഗതിമാറി ഒഴുകിയ കണ്ണപ്പന്‍കുണ്ട് പാലത്തിനടിവശത്തെ തൂണുകൾ പൊളിച്ചുനീക്കി. രണ്ടാം തവണയും ഉരുൾപൊട്ടലുണ്ടായി വെള്ളം ഗതിമാറി ഒഴുകിയതിനെ തുടർന്നാണ് സൈനികർ രംഗത്തെത്തിയത്. ലഫ്. കേണല്‍ തീര്‍ഥാങ്കര്‍, സുബേദാര്‍ കെ. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിലെ 60 അംഗ സൈന്യവും ഫയര്‍ഫോഴ്‌സും സ്വകാര്യ കരാര്‍ സൊസൈറ്റിയും ചേര്‍ന്നാണ് പുഴയില്‍നിന്ന് ഒന്നര മീറ്റര്‍ ഉയരമുള്ള തൂണുകളുടെ ഭാഗങ്ങള്‍ പൊളിച്ചു നീക്കിയത്. ബുധനാഴ്ച രാവിലെ എസ്‌കവേറ്റര്‍ ഉപയോഗിച്ച് പാലത്തിനടിയിലെ തടസ്സങ്ങള്‍ നീക്കിയശേഷമാണ് പൊളിക്കൽ പ്രവൃത്തി ആരംഭിച്ചത്. ദേശീയപാതയില്‍ നെല്ലാങ്കണ്ടി, ഈങ്ങാപ്പുഴ, വെസ്റ്റ് കൈതപ്പൊയില്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഏറെ ശ്രമപ്പെട്ടാണ് സൈന്യം ഇവിടെയെത്തിയത്. ജലസേചന വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചര്‍ച്ച നടത്തിയശേഷമാണ് തൂണുകൾ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. മലവെള്ള പാച്ചിലുണ്ടായ രണ്ടു തവണയും മരങ്ങളും പാറക്കല്ലുകളും വന്നടിഞ്ഞാണ് കണ്ണപ്പന്‍കുണ്ടില്‍ പുഴ ഗതിമാറിയൊഴുകി നാശനഷ്ടങ്ങളുണ്ടാക്കിയത്. ഈ മാസം ഒമ്പതിനുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണപ്പന്‍കുണ്ടില്‍ ഒരാൾ മരിക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പ് അധികൃതരുടെ നേതൃത്വത്തിനാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജലസേചന വകുപ്പ്, ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത്, അധികൃതരും താമരശ്ശേരി പൊലീസും സ്ഥലത്തെത്തി.
Next Story