Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണാഘോഷ ഫണ്ട്‍...

ഓണാഘോഷ ഫണ്ട്‍ ദുരിതാശ്വാസ നിധിയി​േലക്ക്​ നൽകും

text_fields
bookmark_border
കൊടിയത്തൂർ: ഓണാഘോഷ പരിപാടികൾക്കായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 245 കുടുംബശ്രീ യൂനിറ്റുകളില്‍നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി നൽകും. ഗ്രാമപഞ്ചായത്തിൽ നടന്ന സി.ഡി.എസുമാരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷത്തെ ഓണം-ബക്രീദ് ആഘോഷ പരിപാടികളും, വിപണന മേളയും നിർത്തിവെക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സി.ഡി.എസ് പ്രസി‍ഡൻറ് സി.എസ്. സുജാത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, ക്ഷേമകാര്യ ചെയര്‍പേഴ്സൻ ആമിന തറമ്മല്‍, ചെയര്‍മാന്‍ വി.എ. സണ്ണി, സി.ഡി.എസ് വൈസ് പ്രസിഡൻറ് റുബീന കണ്ണാംപറമ്പില്‍ എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story