Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:02 AM GMT Updated On
date_range 2018-08-15T10:32:12+05:30നഗരം വെള്ളത്തിൽ: നിരവധി പേർ കുഴിയിൽ വീണു
text_fieldsകോഴിക്കോട്: കനത്ത മഴയിൽ നഗരം അക്ഷരാർഥത്തിൽ വെള്ളത്തിലായി. തിങ്കളാഴ്ച ചെറിയ മഴയിൽ വെള്ളക്കെട്ടുണ്ടായ മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ടെർമിനലിന് മുൻവശം മുതൽ മർകസ് കോംപ്ലക്സിന് മുൻവശം വരെ വെള്ളം നിറഞ്ഞൊഴുകി. സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. നിരവധി പേർ വെള്ളത്തിൽ വീണു. വൻ അപകടങ്ങൾ ഒഴിവായത് തലനാരിഴക്കാണ്. ഇരുചക്ര വാഹനങ്ങൾ നടുറോഡിൽ നിശ്ചലമായി. രാത്രി ഏഴു മണിയോടെ നടപ്പാതകളിൽ കൂടുതൽ വെള്ളം ഉയർന്നത് കാൽനടക്കാരെ വലച്ചു. ചിലയിടത്ത് ഓടകളുടെ മേൽമൂടി പൊട്ടിയതിനാൽ കാൽനടയും അപകടകരമായി. മൊഫ്യൂസിൽ സ്റ്റാൻഡിന് അരികെ രാജാജി റോഡിൽ പുഴയൊഴുകും പോലെയായിരുന്നു വെള്ളം. കോർപറേഷൻ സ്റ്റേഡിയം പരിസരം, ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലും വെള്ളക്കെട്ട് കാരണം ഗതാഗതം മുടങ്ങി.
Next Story