Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതഹസില്‍ദാരുടെ...

തഹസില്‍ദാരുടെ വാഹനത്തില്‍ മണല്‍ ലോറിയിടിച്ചു: സംഭവം നിര്‍ത്താതെപോയ ലോറി പിന്തുടരുന്നതിനിടയില്‍

text_fields
bookmark_border
താമരശ്ശേരി: നിർത്താതെപോയ മണല്‍ ലോറി പിന്തുടരുന്നതിനിടെ ലോറി തഹസിൽദാറുടെ ജീപ്പിലിടിച്ചു. ലോറിയിലുള്ളവർ ഇറങ്ങിയോടിയതിനെ തുടർന്ന് നിരങ്ങി നീങ്ങിയ ലോറി ജീപ്പിലിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തഹസില്‍ദാരുടെ വാഹനത്തിന് കേടുപാടുപറ്റി. ഈങ്ങാപ്പുഴ ഭാഗത്തുനിന്ന് മണലുമായി ലോറി വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ വെച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ലോറിക്ക് കൈകാണിക്കുകയായിരുന്നു. എന്നാല്‍, നിര്‍ത്താതെ പോയ ലോറി കാരാടി-കുടുക്കിലുമ്മാരം ബൈപാസില്‍ വെച്ച് ജീപ്പ് കുറുകെയിട്ട് പിടികൂടിയപ്പോഴാണ് ലോറി തഹസില്‍ദാരുടെ ജീപ്പിലിടിച്ചത്. വിവരമറിഞ്ഞെത്തിയ താമരശ്ശേരി പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു. തഹസില്‍ദാരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. മണല്‍ മോഷണം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ലോറിയെക്കുറിച്ചും അതിൽ ഉണ്ടായിരുന്നവരെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story