Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:29 AM GMT Updated On
date_range 2018-08-14T10:59:59+05:30ലഹരി മാഫിയകള്‍ക്കെതിരെ ജാഗ്രത സമിതികള്‍ രൂപവത്കരിക്കണമെന്ന്
text_fieldsലഹരി മാഫിയകള്‍ക്കെതിരെ ജാഗ്രത സമിതികള്‍ രൂപവത്കരിക്കണമെന്ന് കോഴിക്കോട്: വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരിവസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിലെ പരാജയം ഗൗരവത്തോടെ കാണണമെന്നും വിദ്യാർഥി -പി.ടി.എ -പൊലീസ് സംയുക്ത ജാഗ്രത സമിതികള്‍ പ്രാദേശിക പ്രാതിനിധ്യത്തോടെ രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാർഥി സമ്മേളന പ്രഖ്യാപന സംഗമം ആവശ്യപ്പെട്ടു. വിസ്ഡം സ്റ്റുഡൻറ്സ് ജില്ല പ്രസിഡൻറ് ജസീല്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ല പ്രസിഡൻറ് റഷീദ് നരിക്കുനി സംസാരിച്ചു. വിസ്ഡം സ്റ്റുഡൻറ്സ് സംസ്ഥാന സെക്രട്ടറി ഇന്‍ഷാദ് സ്വലാഹി, അബ്ദുറഷീദ് കുട്ടമ്പൂര്‍, സഈദ് ചാലിശ്ശേരി എന്നിവര്‍ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജാബിര്‍ നന്മണ്ട, ഷഹബാസ്, റഷീദ്, ഫഹീം, ഫവാസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻറ്സ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് ജില്ല സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഹൈസെക്' ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാർഥി സമ്മേളനം ഒക്‌ടോബര്‍ 2ന് കല്ലായിയില്‍ വെച്ച് നടക്കും. ഫോട്ടോ : lahari mafiya1.jpg വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻറ്സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന 'ഹൈസെക്' ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാർഥി സമ്മേളനത്തിെൻറ പ്രഖ്യാപനം വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി കെ. സജ്ജാദ് നിര്‍വഹിക്കുന്നു
Next Story