Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ മുക്കം: നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. അരീക്കോട് മൈത്ര സ്വദേശി കരുപറമ്പൻ സുനീർ (35) ആണ് ഹാൻസി​െൻറ 1000 പാക്കറ്റുമായി പിടിയിലായത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ചെറൂപ്പ, മൈക്കാവ്, മുക്കം, നെല്ലിക്കാപറമ്പ് , വല്ലത്തായ്പ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ചില്ലറ വിൽപന നടത്തുന്നവർക്ക് കൊടുക്കാനായി കൊണ്ടുവന്നതായിരുന്നു ഇത്. അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി കറുത്ത മാരുതി ആൾട്ടോ കാർ വരുന്നുണ്ടെന്ന് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ മുക്കം എസ്.ഐ കെ.പി. അഭിലാഷി​െൻറ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പൊലീസി​െൻറ വലയിലായത്. ഇയാളിൽനിന്ന് പുകയില ഉൽപന്നങ്ങൾ വാങ്ങി ചില്ലറ വിൽപന നടത്തുന്നവരും പൊലീസി​െൻറ നിരീക്ഷണത്തിലാണ്. മുക്കം എസ്.ഐ കെ.പി. അഭിലാഷ്, എസ്.ഐ ബേബി മാത്യു, എസ്.സി.പി.ഒ. സലീം മുട്ടത്ത്, പ്രശോഭ് മൂലാട്, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ ഷിബിൽ ജോസഫ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. photo MKMUC 12 നിരോധിത പുകയില ഉൽപന്നവുമായി പിടിയിലായ സുനീർ
Show Full Article
TAGS:LOCAL NEWS 
Next Story