Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:20 AM GMT Updated On
date_range 2018-08-14T10:50:59+05:30ഇരുവഴിഞ്ഞിപ്പുഴ വീണ്ടും നിയന്ത്രണംവിട്ട് ഒഴുകുന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി
text_fieldsഇരുവഴിഞ്ഞിപ്പുഴ വീണ്ടും നിയന്ത്രണംവിട്ട് ഒഴുകുന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി മുക്കം: ആനക്കാംപൊയിൽ വനമേഖലയിലുണ്ടായ ഉരുൾപൊട്ടൽ മൂലം ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്ക് ശക്തമായി. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിൽ മുങ്ങി. തിങ്കളാഴ്ച വൈകീട്ട് 4.30ഒാെടയാണ് ഇരുവഴിഞ്ഞിയുടെ ഒഴുക്ക് ശക്തിപ്പെട്ടത്. മുക്കം കടവ് പാലത്തിെൻറ താഴ്ഭാഗത്ത് വൻ മരങ്ങൾ ഒഴുകിപ്പോകുന്നത് ഭീതിയുണർത്തുന്ന കാഴ്ചയാണ്. മൂന്നടി വണ്ണത്തിലുള്ള ചേര് മരം കടപുഴകിയെത്തി പാലത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുവഴിഞ്ഞിയുടെ കാഴ്ചകാണാൻ വൈകീട്ട് വൻ ജനം കൂട്ടമാണെത്തിയത്. കടവ് പാലത്തിന് സമീപത്തെ സാംസ്കാരിക നിലയവും തൃക്കുട മണ്ണപാലവും വീണ്ടും മുങ്ങി. പാലത്തിെൻറ താഴ്ഭാഗങ്ങളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കയാണ്. വെൻറ് പൈപ്പ് പാലത്തിനുസമീപം നിർമിച്ചിരുന്ന തുക്കുപാലം വെള്ളത്തിലായി. 20 വർഷത്തോളം പഴക്കമുള്ള തൂക്കുപാലം പലപ്പോഴും വെള്ളപ്പൊക്ക സമയത്ത് വൻ ഭീഷണിയുയർത്തുന്നു. photo: MKMUC 8 ഇരുവഴിഞ്ഞിയുടെ നിയന്ത്രണ വീട്ടശക്തമായ മൂക്കം കടവ് പാലത്തിൽ നിന്ന് MKMUC 9. ഇരുവഴിഞ്ഞിയുടെ കനത്ത ഒഴുക്ക് പുഴയുടെ കലിതുള്ളലുംകടവ് പാലത്തിൽനിന്ന്
Next Story