Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷട്ടർ തുറന്നത് ദുരിതം...

ഷട്ടർ തുറന്നത് ദുരിതം ഇരട്ടിയാക്കിയെന്ന്

text_fields
bookmark_border
പുൽപള്ളി: ഒരുവിധത്തിലുമുള്ള മുന്നറിയിപ്പോ, മുന്നൊരുക്കങ്ങളോ ഇല്ലാതെ പാതിരാത്രിക്ക് ബാണാസുര സാഗർ അണക്കെട്ടി​െൻറ ഷട്ടർ ഉയർത്തിയത് ജില്ലയിലെ പ്രളയക്കെടുതി അതിരൂക്ഷമാക്കിയെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം. ജില്ല ഭരണകൂടത്തി​െൻറ ഗുരുതരമായ അനാസ്ഥയാണിത്. റവന്യൂ, കെ.എസ്.ഇ.ബി, വനംവകുപ്പുകൾക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഒരുവിധ നടപടി ക്രമവും പാലിച്ചല്ല തുറന്നത്. ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കാതെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും പൊതു സമൂഹത്തേയും ഇരുട്ടിൽ നിർത്തിയാണ് ഡാം തുറന്നത്. പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, പനമരം, പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിലെ ആളുകളെ ദുരിതത്തിലാക്കിയത് ഉദ്യോഗസ്ഥ ഭാഗത്തെ കെടുകാര്യസ്ഥതകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story