Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുറിവുണങ്ങാതെ ഇൗ

മുറിവുണങ്ങാതെ ഇൗ നാട്​

text_fields
bookmark_border
കല്‍പറ്റ: പച്ചപ്പ് നിറഞ്ഞ് സഞ്ചാരികളുടെ പറുദീസയായിരുന്നു വയനാട്. എന്നാൽ, ജില്ലയിലെ നഗര -ഗ്രാമ പാതകളിലൂടെ ഇപ്പോൾ സഞ്ചരിക്കുേമ്പാൾ മുന്നിൽ തെളിയുന്ന ചിത്രം ഒട്ടും ചേേതാഹരമല്ല. മുറിവേറ്റുനിൽക്കുന്ന മണ്ണും മനസ്സും ഇൗ നാടിനെ അത്രമേൽ ഉലച്ചുകളഞ്ഞിട്ടുണ്ട്. ഇക്കാലങ്ങളിലൊന്നും ഉണ്ടായിട്ടില്ലാത്ത മണ്ണിടിച്ചിലും ഉരുൾപൊട്ടലും വരുംകാലങ്ങളിലേക്ക് കാത്തുവെക്കുന്നത് അതിരില്ലാത്ത ആധിയാണ്. മഴ കനത്ത രണ്ടു ദിവസത്തിനിടെ നാലു ജീവനുകൾ പൊലിയുകയും ചെയ്തു. ഇൗ നാട് ഇങ്ങനെയായിരുന്നില്ലെന്ന് പഴമക്കാർ പറയുേമ്പാൾ പ്രളയവും മണ്ണിടിച്ചിലും േതാരാമഴയും തീർക്കുന്ന ദുരിതങ്ങളിൽ പകച്ചിരിപ്പാണ് വയനാട്ടുകാർ. ഒന്നു പിന്നോട്ടാഞ്ഞ മഴ, ഞായറാഴ്ച വീണ്ടും കനത്തുപെയ്യാൻ തുടങ്ങിയതോടെ ആശങ്കക്ക് വീണ്ടും കനമേറുകയാണ്. കാണുന്നിടത്തൊക്കെ മണ്ണിടിച്ചിൽ ലക്കിടി മുതലങ്ങോട്ട് റോഡി​െൻറ വശങ്ങൾ തെന്നയാണ് ഇൗ മഴദുരന്തത്തി​െൻറ നേർസാക്ഷ്യങ്ങൾ. മുക്കിനുമുക്ക് മണ്ണിടിഞ്ഞ് റോഡിലേക്കെത്തിയത് ജില്ല മുഴുവൻ കാണുന്ന കാഴ്ചകൾ. മുൻകാലങ്ങളിലൊന്നും ഇതി​െൻറ കാൽഭാഗം പോലും മണ്ണിടിഞ്ഞിട്ടില്ല എന്നതാണ് ഇത്തവണത്തെ ദുരിതങ്ങൾ അത്രയേറെയാണെന്ന് വിലയിരുത്തെപ്പടാൻ കാരണം. ഇടിയാൻ സാധ്യതയില്ലെന്ന് തോന്നുന്ന ഇടങ്ങളിൽ വരെ മണ്ണിടിഞ്ഞതാണ് ദുരന്തങ്ങളുടെ വ്യാപ്തിയേറ്റിയത്. ൈവത്തിരി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഉരുൾപൊട്ടിയത് അതി​െൻറ ഏറ്റവും വലിയ െതളിവാണ്. വൈത്തിരിക്കും ചുേണ്ടലിനുമിടയിൽ ദേശീയപാതക്കരികെ തോട്ടത്തിനുള്ളിൽ ഉരുൾപൊട്ടലിനു സമാനമായ രീതിയിൽ വൻതോതിൽ മണ്ണിടിഞ്ഞത് ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്. ചുണ്ടേലിൽനിന്ന് കൽപറ്റയിലേക്കുള്ള യാത്രയിൽ കനത്ത തോതിൽ മണ്ണിടിഞ്ഞ ഭാഗങ്ങൾ ഒരുപാട്. മുൻകാലങ്ങളിൽ ഒട്ടും മണ്ണിടിയാത്ത ഭാഗങ്ങളാണിത്. വെള്ളാരംകുന്നിൽ അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്ത് ദുരന്തം വിളിച്ചുവരുത്തിയതിനൊപ്പം ഇതിന് തൊട്ടുള്ള ഒേട്ടറെ ഭാഗങ്ങളിലും മണ്ണിടിഞ്ഞു. മണ്ണിടിയുന്നതിനൊപ്പം മരങ്ങൾ റോഡിലും ൈവദ്യുതി ലൈനിലുമൊക്കെ വീണുണ്ടായ ദുരിതങ്ങൾ ഇക്കുറി എണ്ണിയാൽ തീരാത്തതായിരുന്നു. വൈത്തിരിയിൽനിന്ന് പടിഞ്ഞാറത്തറയിലേക്കുള്ള റോഡിൽ മണ്ണിടിച്ചിൽ വ്യാപകമാണ്. വൈത്തിരിയിൽനിന്ന് തുടങ്ങി പൊഴുതന എത്തുന്നതിനു മുേമ്പ നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. പൊഴുതന അങ്ങാടിക്കടുത്തും അച്ചൂർ സ്കൂളിനടുത്തും കനത്ത തോതിൽ മണ്ണിടിഞ്ഞതിനൊപ്പം മരം വീണ് വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. ആറാംമൈൽ, പാറത്തോട്, ഇടിയംവയൽ തുടങ്ങി സഞ്ചാരികൾക്ക് കാഴ്ചകളേറെ കരുതിവെക്കുന്ന ഇൗ പാതയിൽ മണ്ണിടിച്ചിലി​െൻറ കാഠിന്യം കനത്തതാണ്. മാനന്തവാടി മേഖലയിലും വ്യാപകമായി റോഡുകൾ ഇടിഞ്ഞിട്ടുണ്ട്. വാളാട് റോഡി​െൻറ പല ഭാഗങ്ങളും ആശങ്ക ജനിപ്പിക്കുംവിധമാണ് ഇടിഞ്ഞത്. തലങ്ങും വിലങ്ങും ഉരുൾപൊട്ടൽ ഉരുൾപൊട്ടൽ വ്യാപകമായി സംഭവിച്ചതാണ് ഇക്കുറി ദുരിതങ്ങൾക്കും പ്രളയത്തിനും ആക്കം കൂട്ടിയത്. ഒരാഴ്ച തകര്‍ത്തുപെയ്ത മഴയില്‍ 50ലേറെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കൽപറ്റക്കടുത്ത് മുട്ടിൽമല, റാട്ടക്കൊല്ലി, പുത്തൂർവയൽ, മാനന്തവാടിക്കടുത്ത് തലപ്പുഴയിലെ മക്കിമല, കമ്പമല, പൊഴുതന മേഖലയിൽ കുറിച്യർമല, സേട്ടുക്കുന്ന്, അമ്പലവയല്‍, വൈത്തിരി, വെള്ളമുണ്ട, പെരിങ്ങളത്ത്, മംഗലശ്ശേരി മല, മക്കിയാട് പെരിഞ്ചേരി മല, തരിയോട് കാപ്പുംകുന്ന്, ഓടത്തോട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലാണ് ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായത്. കുറിച്യർ മലയിലെ വമ്പൻ ഉരുൾപൊട്ടലിൽ 40 ഹെക്ടറോളം ഒലിച്ചുപോയി. കിലോമീറ്ററുകളോളം ദൂരത്തിൽ ഭൂമി ഒലിച്ചുപോയിട്ടുണ്ട്. ഭാഗ്യംകൊണ്ടാണ് ഇവിടെ ആളപായമില്ലാതെ പോയത്. മലവെള്ളപ്പാച്ചിലി​െൻറ വലിയൊരു ഭാഗം ആൾതാമസമില്ലാത്ത പീവീസ് എസ്റ്റേറ്റ് ഭൂമിയിലായതിനാലാണ് വൻദുരന്തം ഒഴിവായത്. ദുരന്തം പകൽസമയത്തായിരുന്നതിനാൽ പ്രദേശവാസികൾക്ക് ഓടി രക്ഷപ്പെടാനും സമയം കിട്ടി. പ്രളയത്തിനു ശേഷം പ്രളയമെടുത്ത പ്രദേശങ്ങളുടെ നൊമ്പരങ്ങളിൽ മുങ്ങിനിൽക്കുകയാണ് വയനാട്. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളിൽ ജനജീവിതം ഒട്ടും പഴയപടിയായിട്ടില്ല. കോട്ടത്തറ, പനമരം, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി, തവിഞ്ഞാൽ തുടങ്ങിയ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ നിസ്സഹായ ജീവിതങ്ങൾക്കൊപ്പമാണ് നാട്ടുകാരും സന്നദ്ധ സംഘടനകളുമൊക്കെ. മഴവെള്ളം കയറിയിറങ്ങിപ്പോയ വീടുകൾ വൃത്തിയാക്കുകയെന്ന യത്നം ദിവസങ്ങൾ കൊണ്ടും ലക്ഷ്യത്തിലെത്തുന്നില്ല. നശിച്ചുപോയ സാധനങ്ങൾക്ക് പകരം വാങ്ങാൻ നിവൃത്തിയില്ലാത്ത സാധാരണക്കാരാണ് പ്രളയ ദുരിതത്തി​െൻറ ഇരകളേറെയും. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് പെെട്ടെന്നാന്നും മടങ്ങാനാവാത്ത അവസ്ഥയിലാണ് മിക്ക കുടുംബങ്ങളും. ഒരുപാട് സഹായ ഹസ്തങ്ങൾ ഇൗ പ്രതിസന്ധിവേളയിൽ കൂട്ടിനെത്തുന്നുവെന്നതാണ് വയനാടി​െൻറ വലിയൊരാശ്വാസം. സ്വന്തം ലേഖകൻ SUNWDL15 വൈത്തിരി -പടിഞ്ഞാറത്തറ റോഡിൽ പാറത്തോടിന് സമീപം മണ്ണിടിഞ്ഞുവീണപ്പോൾ SUNWDL16 അച്ചൂർ ടൗണിനടുത്തുണ്ടായ മണ്ണിടിച്ചിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story