Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 5:47 AM GMT Updated On
date_range 13 Aug 2018 5:47 AM GMTസ്വർണ ലായനിയുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: ദ്രാവക രൂപത്തിലുള്ള കള്ളക്കടത്ത് സ്വർണം വേർതിരിച്ചെടുത്തതിനു ശേഷമുള്ള വെള്ളവുമായി യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ജസീൽ (22), സുലൈമാൻ (22) എന്നിവരെയാണ് ആർ.പി.എഫ് പിടികൂടിയത്. ഞായറാഴ്ച രാവിലെ കോഴിക്കോട് സ്റ്റേഷനിലെത്തിയ ചെന്നൈ മെയിലിൽ പരിശോധന നടത്തെവ യുവാക്കൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ രണ്ട് കന്നാസുകളിൽ െവള്ളം കണ്ടെത്തി. ആദ്യം സ്പിരിറ്റാണെന്നാണ് കരുതിയത്. പിന്നീട് യുവാക്കൾതന്നെയാണ് സ്വർണം വേർതിരിച്ചശേഷമുള്ള െവള്ളമാണിതെന്ന് സമ്മതിച്ചത്. ഇതോടെ ഇവെര ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിന് (ഡി.ആർ.െഎ) കൈമാറി. ദ്രാവക രൂപത്തിൽ െകാണ്ടുവന്ന സ്വർണം വേർതിരിച്ചെടുത്ത ശേഷമുള്ള െവള്ളമാണിതെന്നും ഇതിൽനിന്ന് 50 മുതൽ 100 വരെ ഗ്രാം സ്വർണം വേർതിരിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്നും ഡി.ആർ.െഎ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരും കസ്റ്റഡിയിലാണുള്ളതെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആർ.പി.എഫ് എസ്.െഎ പി. നിശാന്ത്, സിജു തോമസ്, ലസ്ലി ജോർജ്, ജയചന്ദ്രൻ, ബൈജു എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story