Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 5:47 AM GMT Updated On
date_range 2018-08-13T11:17:59+05:30മുസ്ലിംകൾ നിർബന്ധിച്ചു മതംമാറ്റുന്നവരല്ല -അലക്സാണ്ടർ ജേക്കബ്
text_fieldsകോഴിക്കോട്: മുസ്ലിംകൾ നിർബന്ധിച്ചു മതംമാറ്റുന്നവരാണെന്ന ആരോപണങ്ങൾ ശരിയല്ലെന്നും ഇസ്ലാം മതത്തെ ശരിയായി മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങൾ വേണമെന്നും മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്. സി.എൻ. അഹ്മദ് മൗലവി എം.എസ്.എസ് എൻഡോവ്മെൻറ് പി.കെ. ഫൈസൽ ഫൈസിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെ സഹായ പ്രവർത്തനങ്ങൾ മതംമാറ്റാൻ ലക്ഷ്യംവെച്ചാണെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇസ്ലാമിെൻറ കറകളഞ്ഞ മതനിരപേക്ഷത ശരിയായി മനസ്സിലാക്കാത്തതാണ് പ്രശ്നം. അതിന് ലോകത്തും നമ്മുടെ നാട്ടിലും നിരവധി ഉദാഹരണങ്ങളുണ്ട്. പ്രവാചകൻ മുഹമ്മദിെൻറ ജീവിതചരിത്രം തന്നെ മതനിരപേക്ഷതക്ക് വലിയ തെളിവാണ്. ഖുർആനിനെയും മതത്തെയും ശരിയായി വ്യാഖ്യാനിക്കുന്നതിൽ സി.എൻ. അഹ്മദ് മൗലവിയെേപാലുള്ളവർ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എസ് പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമദ് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ കിനാലൂർ സി.എൻ. അഹ്മദ് മൗലവി അനുസ്മരണം നടത്തി. പുരസ്കാര ജേതാവ് പി.കെ. ഫൈസൽ ഫൈസി, എം.എ. ഫരീദ്, മുസ്തഫ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Next Story