Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധികൃതർ കനിയുന്നില്ല;...

അധികൃതർ കനിയുന്നില്ല; പുതിയാപ്പ ജെട്ടിയിൽ ബോട്ടുകൾ തകരുന്നു

text_fields
bookmark_border
പുതിയാപ്പ: കെട്ടാൻ ഇരുമ്പുകുറ്റി ഇല്ലാത്തതിനാൽ പുതിയാപ്പ ഹാർബറിൽ ബോട്ടുകൾ തമ്മിലിടിച്ച് തകരുന്നു. ഇതുമൂലം ബോട്ടുകളുടെ നഷ്ടക്കണക്കുകൾ പെരുകുന്നു. ബോട്ട് ജെട്ടിയിൽ നങ്കൂരമിടാൻ വേണ്ടത്ര 'ബുൾവാർക്കു'കൾ ഇല്ലാത്തതിനാലാണ് കടൽക്ഷോഭത്തിലും ശക്തമായ കാറ്റിലും ബോട്ടുകൾ തകരുന്നത്. കോൺക്രീറ്റിൽ ഉറപ്പിച്ച നിരവധി ബുൾവാർക്കുകൾ ഉണ്ടായിരുന്നതിൽ പതിനഞ്ചിൽ താഴെ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ദ്രവിച്ചും കോൺക്രീറ്റ് അടർന്നുമാണ് ഇരുമ്പു കുറ്റികൾ നഷ്ടമായത്. ചെറുതും വലുതുമായി നാനൂറോളം ബോട്ടുകളുള്ള പുതിയാപ്പയിൽ ബോട്ടു കെട്ടിയിടാനോ ക്ഷതമേൽക്കുന്നത് കുറക്കാനോ കഴിയാതെ ബോട്ടുടമകളും തൊഴിലാളികളും ആശങ്കയിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച് മാസങ്ങൾക്കുമുേമ്പ ഫിഷറീസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്. ജെട്ടിയിൽ ഇരുമ്പുകട്ട വെള്ളത്തിലിറക്കി നങ്കൂരമിടുന്ന ബോട്ടുകൾ ഒലിച്ചുനീങ്ങുകയാണ്. കാറ്റിന് സാധ്യത കാണുേമ്പാൾ ബോട്ടുകൾ ഒലിച്ചുപോവാതിരിക്കാനും നശിക്കാതിരിക്കാനും ജെട്ടിയിൽ ഒാടിയെത്തേണ്ട ഗതികേടിലാണ് ബോട്ടുടമകൾ. photo puthiyappa ബോട്ടുകെട്ടുന്ന ഇരുമ്പുകുറ്റികൾ തകർന്ന പുതിയാപ്പ ഹാർബറിലെ ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story