Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 5:23 AM GMT Updated On
date_range 2018-08-13T10:53:59+05:30മഴക്കെടുതി; ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി
text_fieldsരാമനാട്ടുകര: രാമനാട്ടുകര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയും കേരള വ്യാപാരി വ്യവസായ സമിതിയും സംയുക്തമായി മഴക്കെടുതിയിൽ അകപ്പെട്ട പരുത്തിപ്പാറയിെലയും മൂർഖനാട് കടവിെലയും കോടമ്പുഴയിലെയും കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർപേഴ്സൻ കെ. ജമീല, കൗൺസിലർമാരായ കെ. ഫൈസൽ, ടി. അബ്ദുൾ റാസാക്ക്, എ.പി. ജലീൽ എന്നിവരും വ്യാപാരി സമിതിയുടെ ഷാജി, ചാലിൽ തോട്ടുങ്ങൽ ജലീൽ, കേരള പ്രവാസി സംഘം നേതാവ് അബ്ദുൾ മുനീർ എന്നിവർ നേതൃത്വം നൽകി. photo kit33.jpg മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു
Next Story