Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതബാധിതരെ...

ദുരിതബാധിതരെ സഹായിക്കാൻ പ്രാദേശിക കൂട്ടായ്മകൾ സജീവം

text_fields
bookmark_border
കൊടിയത്തൂർ: . വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി, പന്നിക്കോട്, കാരക്കുറ്റി, കൊടിയത്തൂർ, കാരാട്ട് എന്നിവിടങ്ങളിലാണ് പ്രാദേശിക യുവജന കൂട്ടായ്മകൾ സഹായിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. വെള്ളമിറങ്ങിയ വീടുകളും അംഗൻവാടികളും വൃത്തിയാക്കിയും ആവശ്യമായ സേവനങ്ങൾ ചെയ്തും കൂട്ടായ്മകൾ സജീവമാണ്. ഓപൺ കൊടിയത്തൂർ, കാരക്കുറ്റി കൂട്ടായ്മ, സോളിഡാരിറ്റി, ടീൻ ഇന്ത്യ പ്രവർത്തകർ, ചെറുവാടി കൂട്ടായ്മ, സ്നേഹതീരം കൂട്ടായ്മ, പഞ്ചായത്തുതല കർമസേന എന്നിവയാണ് സന്നദ്ധ സേവനത്തിൽ സജീവ പങ്കാളികളാവുന്നത്. കൊടിയത്തൂരിൽ ഓപൺ കൊടിയത്തൂരി​െൻറ നേതൃത്വത്തിൽ വെള്ളപ്പൊക്കബാധിത വീടുകളിൽ അടിയന്തര സഹായങ്ങൾ ചെയ്തു. വെള്ളം കയറിയ വീടുകളിലെ സാധനങ്ങൾ തോണിയിലും ട്യൂബുകളിലുമായി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. മുപ്പതോളം ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. photo kodi10.jpg അംഗൻവാടി വൃത്തിയാക്കുന്ന പ്രാദേശിക കൂട്ടായ്മ പ്രവർത്തകർ
Show Full Article
TAGS:LOCAL NEWS 
Next Story