Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 5:50 AM GMT Updated On
date_range 2018-08-12T11:20:59+05:30''എല്ലാം പോയി; ബാക്കിയുള്ളത് ഈ ഷര്‍ട്ടും മുണ്ടും മാത്രം''
text_fieldsഈങ്ങാപ്പുഴ: കണ്ണപ്പൻകുണ്ട് അങ്ങാടിയിൽ ചെറിയ ചായക്കട നടത്തിയായിരുന്നു കാസിമും കുടുംബവും ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ആറ്റുനോറ്റുണ്ടാക്കിയ വീടും കന്നുകാലികളും കാലവർഷത്തിെൻറ കലിതുള്ളലിൽ ഒലിച്ചുപോയതോടെ ഇനിയെെന്തന്ന ചോദ്യം ബാക്കിയാക്കി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണിവർ. തിരിച്ചുകിട്ടിയത് ദേഹത്തിട്ട മുണ്ടും ഷർട്ടും മാത്രം. എട്ടു കന്നുകാലികളിൽ അഞ്ചെണ്ണത്തെയും കാണാനില്ല. കുടുംബാംഗങ്ങൾ മുകളിലത്തെ നിലയിലായതിനാൽ തലനാരിഴക്ക് അവരുടെ ജീവൻ തിരിച്ചുകിട്ടി. കാസിമിനെ പോലെ ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട് നിരവധിപേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. പലരും ഉരുൾപൊട്ടൽ അറിഞ്ഞതുപോലും കനത്ത മഴയിൽ കട്ടിലടക്കം നനഞ്ഞ് തുടങ്ങിയതോടെയാണ്. ബുധനാഴ്ച രാത്രി 11ന് ശേഷമാണ് കണ്ണപ്പൻകുണ്ട് പ്രദേശം മഴവെള്ളപ്പാച്ചിലിൽപെട്ട് വെള്ളത്തിനടിയിലായത്. ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴ കഴിഞ്ഞദിവസം അതിശക്തമാവുകയും മഴവെള്ളപ്പാച്ചിലിെൻറ രൂപത്തിൽ രൗദ്രഭാവത്തിലേക്ക് മാറുകയുമായിരുന്നു. പ്രദേശത്തെ അഞ്ച് വീടുകൾ പൂർണമായും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിട്ടുണ്ട്. നിരവധി വീടുകൾക്കുള്ളിലൂടെ വെള്ളമൊലിക്കുകയാണ്. വൈദ്യുതി സംവിധാനം പൂർണമായും തകർന്നു. മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടപ്പെട്ട കാസിമിനെ പോലെ മൈലള്ളാംപാറ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഡെസ്ക്കിലിരുന്ന് കരയുകയാണ് കോരങ്ങാട് ഇബ്രാഹിമിെൻറ മകൾ സുലൈഖയും കുടുംബവും. സുലൈഖയും മകൻ ഷബീറും മരുമകൾ റംഷീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉരുൾപൊട്ടിയെന്ന് ആരോ വിളിച്ചുപറയുന്നത് കേട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് മുന്നെ എല്ലാം തീർന്നിരുന്നു. പാസ്പോർട്ട് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം എല്ലാം ഒലിച്ചുപോയി. തണുത്തുവിറച്ച് ദുരിതാശ്വാസ ക്യാമ്പിൽ ആരൊക്കെയോ കൂടി എത്തിച്ചപ്പോൾ തണുപ്പു മാറ്റാൻ ആരോ നൽകിയ സ്വെറ്റർ മാത്രമാണ് ഉടുവസ്ത്രമല്ലാതെ ഇവരുടെ കൈയിലുള്ളത്. മഴ കുറഞ്ഞാലും ഇനി എവിടേക്ക് പോവണമെന്നും എന്ത് ചെയ്യണമെന്നും ഇവർക്കറിയില്ല. ഇങ്ങനെ നിരവധി കുടുംബങ്ങൾ മൈലള്ളാംപാറ യു.പി സ്കൂളിന് പുറമെ മണൽവയൽ സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഏകദേശം 60 കുടുംബങ്ങളിലെ ഇരുന്നൂറോളം പേരാണ് ഇവിടെ കഴിച്ചുകൂട്ടുന്നത്.
Next Story