Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസം:...

ദുരിതാശ്വാസം: സോളിഡാരിറ്റി സേവനകേന്ദ്രം ആരംഭിച്ചു

text_fields
bookmark_border
കോഴിക്കോട്: ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുവേണ്ടി കൈതപ്പൊയിലിൽ സോളിഡാരിറ്റി സേവന കേന്ദ്രം ആരംഭിച്ചു. ദുരിതബധിതർക്കാവശ്യമായ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും പണവും ശേഖരിക്കാൻ ജില്ലയിലെ മുഴുവൻ ഏരിയകളും യൂനിറ്റുകളും ശനിയാഴ്ച വിഭവസമാഹരണം നടത്തി. കോഴിക്കോട്, വയനാട് ജില്ലകളിലെ ദുരിതബാധിതർക്ക് സഹായം എത്തിച്ചുകൊടുക്കും. ജില്ലയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം പ്രയാസമനുഭവിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകൾ ജമാഅത്തെ ഇസ്ലാമി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ, ജില്ല വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ ഇബ്നു ഹംസ, ജില്ല സെക്രേട്ടറിയറ്റ് അംഗം നൂഹ് ചേളന്നൂർ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് പി.കെ. നുജൈം, ആർ.കെ. അബ്ദുൽ മജീദ്, ശുക്കൂർ, പി.കെ. ഇബ്രാഹീം, നജീബ് താമരശ്ശേരി, നുബൈൽ എന്നിവരാണ് സന്ദർശിച്ചത്. വിഭവ സമാഹരണത്തിൽ പങ്കുചേരാൻ താൽപര്യമുള്ളവർക്ക് താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാം. 9846996294, 9895283473, 8592071895.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story