Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരത്തിൽ...

ചുരത്തിൽ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കും

text_fields
bookmark_border
ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിലെ രണ്ടാംവളവില്‍ സ്ഥിതിചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റാന്‍ മന്ത്രിമാരുടെ നിർദേശം. ഹോട്ടൽ സമുച്ചയത്തിനുവേണ്ടി രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടമാണിത്. രണ്ടാം വളവില്‍ റോഡിനും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പ്രദേശവാസികളുടെ പരാതി ഉയര്‍ന്നതോടെയാണ് കൂടുതൽ പരിശോധനകൾ നടന്നത്. ശനിയാഴ്ച രാവിലെ കോഴിക്കോട്ട് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കാന്‍ ബന്ധപ്പെട്ട പഞ്ചായത്തിന് നിര്‍ദേശം നല്‍കി. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് മൂന്നുനില കെട്ടിടം. കനത്ത മഴയില്‍ ഇത് അപകടാവസ്ഥയിലാവുകയായിരുന്നു. ഇതിന് താഴെയായി എട്ട് വീടുകൾ ഉണ്ട്. ഈ വീടുകള്‍ക്ക് ഭീഷണിയായനിലയിലാണ് ഇപ്പോൾ കെട്ടിടമുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story