Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 5:20 AM GMT Updated On
date_range 2018-08-12T10:50:59+05:30കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിെൻറ ബാധ്യത -മന്ത്രി ടി.പി. രാമകൃഷ്ണൻ
text_fieldsകോഴിക്കോട്: കുട്ടികൾക്ക് അവരുടേതായ കാഴ്ചപ്പാടുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും തൊഴിൽ -എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ ആരംഭിച്ച ശിശു സംരക്ഷണ കേന്ദ്രവും തണൽ കുട്ടികളുടെ അഭയകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂഷണം, അവഗണന, അതിക്രമം, അധിക്ഷേപം എന്നിവയിൽനിന്ന് സംരക്ഷണം നൽകാനും സുരക്ഷിതമായ അന്തരീക്ഷത്തിൽ വളരാനുള്ള സാഹചര്യം ഒരുക്കാനും സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആധുനിക സംവിധാനത്തോടു കൂടിയ അമ്മത്തൊട്ടിൽ നിർമിക്കാനായി ബീച്ച് ആശുപത്രിക്ക് സമീപം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്നും ചടങ്ങിൽ എം.എൽ.എ പറഞ്ഞു. വാർഡ് കൗൺസിലർ എം. പത്മാവതി, ചൈൽഡ് വെൽെഫയർ ചെയർമാൻ കെ. രാജൻ, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് അഴീക്കോടൻ ചന്ദ്രൻ, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ജി. രാധാകൃഷ്ണൻ, സംസ്ഥാന ശിശുക്ഷേമ സമിതി ജോയൻറ് സെക്രട്ടറി പി.എസ്. ഭാരതി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണൻ, ആർ. രാജു, ജില്ല സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ്, ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, ജില്ല ചൈൽഡ് േപ്രാട്ടക്ഷൻ ഓഫിസർ ജോസഫ് റിബലോ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക്, ജില്ല സെക്രട്ടറി കെ. വിജയൻ എന്നിവർ സംസാരിച്ചു. മായനാട് പെയിൻ ആൻഡ് പാലിയേറ്റിവ് മെഡിസിന് സമീപമാണ് അഭയകേന്ദ്രം പ്രവർത്തിക്കുന്നത്. അഞ്ചു കുഞ്ഞുങ്ങളെ പാർപ്പിക്കാനുള്ള സൗകര്യമാണ് ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടാവുക. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കാവശ്യമായ സഹായം ഉറപ്പാക്കുകയാണ് അഭയകേന്ദ്രത്തിെൻറ ലക്ഷ്യം. 1517 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം. ct 50 മായനാട് ശിശു സംരക്ഷണ കേന്ദ്രവും തണൽ കുട്ടികളുടെ അഭയകേന്ദ്രവും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Next Story