Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 5:17 AM GMT Updated On
date_range 2018-08-12T10:47:59+05:30അനധികൃത മദ്യവിൽപന: 18 കുപ്പി വിദേശമദ്യം പിടികൂടി
text_fieldsഅനധികൃത മദ്യവിൽപന: 18 കുപ്പി വിദേശമദ്യം പിടികൂടി എലത്തൂർ: എലത്തൂർ ടെലിഫോൺ എക്സ്ചേഞ്ച് ഭാഗങ്ങളിൽ വിദേശമദ്യം വിൽപന നടത്തുന്ന സ്ഥലത്ത് റെയ്ഡ് നടത്തി 18 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. അനധികൃത മദ്യവിൽപന നടത്തുന്ന എലത്തൂർ സ്വദേശി വി.ടി. ഷിജുവിെൻറ വീട്ടിൽനിന്നാണ് മദ്യം പിടികൂടിയത്. ഒാണക്കാലത്ത് വിൽപനക്കുവേണ്ടി സൂക്ഷിച്ചതായിരുന്നു മദ്യം. റെയ്ഡിന് എലത്തൂർ എസ്.െഎ ടി.വി. ധനഞ്ജയദാസ് നേതൃത്വം നൽകി. എ.എസ്.െഎമാരായ ഷാജി, നാരായണൻ, സി.പി.ഒമാരായ രൂപേഷ്, ഷാജി എന്നിവർ റെയ്ഡിൽ പെങ്കടുത്തു. ഗ്രാമീണ നിക്ഷേപ ബോധവത്കരണ ക്ലാസ് ചേളന്നൂര്‍: സി.എസ്.സി ഡിജിറ്റല്‍ സേവ 8/2െൻറ ആഭിമുഖ്യത്തില്‍ കനറ ബാങ്കും പോസ്റ്റല്‍ ഡിപ്പാർട്മെൻറും സംയുക്തമായി നടത്തിയ ഗ്രാമീണ നിക്ഷേപ ബോധവത്കരണ സെമിനാര്‍ എഫ്.സി.ഐ മെംബര്‍ മുഹമ്മദ് ഇക്ബാല്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ വി.എം. ഷാനി അധ്യക്ഷ്ത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. ഇസ്മായില്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമീണ നിക്ഷേപകര്‍ക്കുള്ള കൈപ്പുസ്തക വിതരണം സി.ഡി.എസ് ചെയര്‍പേഴ്സന്‍ ബിന്ദു അനില്‍കുമാര്‍ നിര്‍വഹിച്ചു. ഷീജ രവീന്ദ്രന്‍ അമ്പാടി, ടി.കെ. അഖില്‍നാഥ്, എം.കെ. നിഗേഷ്, പി.ടി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. മായ സുധാകരന്‍, കെ.കെ. സുജിലേഷ്, ഇ. പ്രഭാകരന്‍, രാഘവന്‍ എന്നിവര്‍ ക്ലാസെടുത്തു. പോസ്റ്റല്‍ ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ്, സുകന്യ, മൊബൈല്‍ ബാങ്കിങ് ഇൻസ്റ്റലേഷന്‍ തുടങ്ങിയവയും നടന്നു. പി. ശോഭീന്ദ്രന്‍ സ്വാഗതവും ടി. അപരീഷ് നന്ദിയും പറഞ്ഞു.
Next Story