Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരന്ത പ്രതികരണ...

ദുരന്ത പ്രതികരണ പ്രവർത്തനം എല്ലാ വകുപ്പിെൻറയും ചുമതല -മന്ത്രി വി.എസ്​. സുനിൽകുമാർ

text_fields
bookmark_border
* മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് ജില്ലയിൽ കൽപറ്റ: വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് നാലുലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ക്യാമ്പ് വിട്ട് ഭവനങ്ങളിലേക്ക് തിരിച്ചുപോകുന്നവർക്ക് 1000 രൂപ സമാശ്വാസം നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ദുരന്ത പ്രതികരണ പ്രവർത്തനം എല്ലാ വകുപ്പി​െൻറയും ചുമതലയാണെന്നും ജില്ലയിൽ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ജില്ല ഭരണകൂടത്തോട് സഹകരിച്ച് നടത്തിയ പ്രവർത്തനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത ലഘൂകരണ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് കമ്പിളിയും അത്യാവശ്യ വസ്ത്രങ്ങളും ലഭ്യമാക്കാൻ മന്ത്രി ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. ജില്ലതല ബാങ്കേഴ്സ് സമിതി യോഗം ചേർന്ന് മഴക്കെടുതി അവസാനിക്കുന്നതുവരെ ജപ്തി നടപടി നിർത്തിവെക്കാൻ ജില്ല കലക്ടർ നടപടി സ്വീകരിക്കണം. പ്രളയബാധിത പ്രദേശത്തെ കർഷകരുടെ വായ്പക്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നത് അടുത്ത മന്ത്രിസഭ യോഗത്തിൽ ഉന്നയിക്കും. വെള്ളം ഇറങ്ങിയ വീടുകൾ വൃത്തിയാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപവത്കരിച്ച് സഹായം നൽകണം. കിണറുകൾ വൃത്തിയാക്കുന്നതിന് പഞ്ചായത്തുകൾക്ക് തനത് ഫണ്ട് വിനിയോഗിക്കാം. വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിന് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കണം. പഞ്ചായത്തുകളിൽ കൃഷി ഒാഫിസർമാർ പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ കൃഷിനാശം വിലയിരുത്തി അപേക്ഷ സ്വീകരിച്ച്് സർക്കാറിന് റിപ്പോർട്ട്് നൽകണം. ഇഴജന്തുക്കൾ വെള്ളത്തിനൊപ്പം ഒഴുകിയെത്തുമെന്നതിനാൽ പാമ്പിൻ വിഷത്തിനെതിരെയുള്ള മരുന്ന് കരുതിവെക്കാൻ മന്ത്രി ആരോഗ്യവകുപ്പിന് നിർദേശം നൽകി. പുറമ്പോക്കിൽ താമസിക്കുന്നവർക്ക് കൈവശ സർട്ടിഫിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കണം. വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലം നശിച്ചവരുടെ കണക്ക് റവന്യൂ വകുപ്പ് സർക്കാറിന് ഉടൻ സമർപ്പിക്കണമെന്നും ഇത്തരക്കാരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശനിയാഴ്ച ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ജില്ല കലക്ടർ എ.ആർ. അജയകുമാർ, കൽപറ്റ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ്, ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ്് ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ സംബന്ധിച്ചു. വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂൾ, തരിയോട് ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പും പടിഞ്ഞാറത്തറയിൽ മണ്ണിടിഞ്ഞ കുറുമണി പ്രദേശവും സന്ദർശിച്ച ശേഷമാണ് മന്ത്രി യോഗത്തിനെത്തിയത്. പുൽപള്ളിയിൽ ദുരിതബാധിതരുടെ എണ്ണം കൂടുന്നു പുൽപള്ളി: പുൽപള്ളി മേഖലയിൽ മഴക്കെടുതിയിൽപെട്ടവരുടെ എണ്ണമേറുന്നു. കബനി തീരത്തും കടമാൻതോടി​െൻറ തീരപ്രദേശങ്ങളിലും കഴിയുന്ന 600ഒാളം പേരെയാണ് വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ചേകാടി, കട്ടക്കണ്ടി പ്രദേശങ്ങളിൽ താമസിക്കുന്ന 280ഒാളം ആളുകളെ ചേകാടി ഗവ. എൽ.പി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. കബനി തീരത്തെ പെരിക്കല്ലൂരിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളിൽ നിന്നായി മുന്നൂറോളം പേരെ പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി. കൊളവള്ളി, കൃഗന്നൂർ പ്രദേശങ്ങളിൽ താമസിക്കുന്ന നാൽപതോളം കുടുംബങ്ങളാണ് സീതാമൗണ്ട് ഗവ. എൽ.പി സ്കൂളിൽ കഴിയുന്നത്. പാക്കത്തുനിന്ന് 30ഒാളം കുടുംബങ്ങെള മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പുഴയുടെ തീരപ്രദേശങ്ങളിൽ കഴിയുന്ന കുടുംബങ്ങളാണ് ഇവരെല്ലാം. പാക്കം ഗവ. എൽ.പി സ്കൂൾ, ദാസനക്കര അംഗൻവാടി എന്നിവിടങ്ങളിലാണ് ഈ കുടുംബങ്ങളെ പുനരധിവസിപ്പിച്ചിരിക്കുന്നത്. മേഖലയിൽ കാൽ നൂറ്റാണ്ടിനിടെ ഇതാദ്യമായാണ് പുഴകളും തോടുകളും കരകവിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story