Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കരോഗ വിദഗ്ധരുടെ...

വൃക്കരോഗ വിദഗ്ധരുടെ സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തെ വൃക്കരോഗ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനം 'നാകോൺ-2018'ന് ശനിയാഴ്ച കടവ് റിസോര്‍ട്ടില്‍ തുടക്കം. രണ്ടുദിവസത്തെ സമ്മേളനം നെഫ്രൊളജി അസോ. ഓഫ് കേരളയും (നാക്) കാലിക്കറ്റ് നെഫ്രോളജി ക്ലബുമാണ് സംഘടിപ്പിക്കുന്നത്. 150ഓളം പേര്‍ പങ്കെടുക്കുെമന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൃക്കരോഗ വിദഗ്ധരായ തോമസ് മാത്യു, കാശീ വിശ്വേശ്വരൻ, രാജരത്‌നം കൃഷ്ണന്‍, ഡോ. ജയിംസ്‌ജോസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തി​െൻറ ഉദ്ഘാടനം വൈകീട്ട് ഏഴിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി േപ്രാ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. ഇ.കെ. ജയകുമാര്‍, ഡോ. കെ.പി. ജയകുമാര്‍, ഡോ.എം. ശ്രീലത, ഡോ. ടി.പി. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story