Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:56 AM GMT Updated On
date_range 2018-08-11T11:26:53+05:30വർഷകാലത്ത് ഒറ്റെപ്പട്ട് കാരാട്ടുമുറി
text_fieldsകൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴ നിറഞ്ഞുകവിഞ്ഞാൽ ഒറ്റപ്പെട്ട് കാരാട്ടുമുറി നിവാസികൾ. തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത് 70ലധികം കുടുംബങ്ങളാണ്. വെള്ളംനിറഞ്ഞാൽ കൊടിയത്തൂർ പഞ്ചായത്തിലെ കാരാട്ടുമുറി, താഴേമുറി, വേരംകടവ് ഭാഗങ്ങളിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെടും. വെള്ളം ഉയർന്നതോടെ 23 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാരാട്ടിലെ യുവ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വീട്ടിലെ സാധനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായങ്ങൾ ലഭിക്കാറില്ലെന്ന് കാരാട്ട് നിവാസികൾ പറയുന്നു. വിദ്യാർഥികളും കച്ചവടക്കാരും ഉേദ്യാഗസ്ഥരുമടങ്ങുന്ന പ്രദേശത്തുകാർ മറ്റു സ്ഥലങ്ങളിലേക്ക് പോയാൽ കാരാട്ടിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുകയാണ്. മഴക്കാലങ്ങളിൽ വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ കഴിയാറില്ല. കാരാട്ടുമുറി പ്രദേശത്തുകാർക്ക് കൊളായിൽ താളത്തിൽ വഴി തീരദേശ റോഡ് സ്ഥാപിക്കണമെന്നും കോട്ടമ്മൽ കാരാട്ട് റോഡ് ഉയർത്താനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും സ്നേഹതീരം െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Next Story