Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:56 AM GMT Updated On
date_range 11 Aug 2018 5:56 AM GMTഉരുൾപൊട്ടലിൽ തകർന്നത് മുജീബിെൻറ കഠിനാധ്വാനം
text_fieldsbookmark_border
ഈങ്ങാപ്പുഴ: കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ തകർന്നത് മട്ടിക്കുന്ന് തുടരാപ്പുഴ മുജീബിെൻറ ആറുവർഷത്തെ അധ്വാനം. കൂലിപ്പണി ചെയ്ത് പണിതുയർത്തിയ വീടാണ് മലവെള്ളപ്പാച്ചിലിൽ തകർന്നത്. കൂലിപ്പണി ചെയ്തും ചിട്ടി വഴിയും വായ്പ വാങ്ങിയും ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമിച്ച വീടാണ് തകർന്നത്. 17ന് പുതിയ വീട്ടിൽ കയറി താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു മുജീബ്. മട്ടിക്കുന്ന് പാലത്തിെൻറ സമീപത്ത് നിർമിച്ച വീടിെൻറ അടിത്തറ ഇളക്കിയാണ് മലവെള്ളം കടന്നു പോയത്. മട്ടിക്കുന്ന് പാലത്തിെൻറ ഇരുവശത്തേക്കുമൊഴുകിയ മലവെള്ളം മുജീബിെൻറ വീടിനുള്ളിലൂടെയാണ് ഒഴുകുന്നത്. തൊട്ടടുത്തെ തറവാട് വീടും മലവെള്ളത്തിൽ തകർന്നു. രണ്ടു കുടുംബങ്ങളും മണൽവയൽ എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story