Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരയിടിയുന്നു: കരളുരുകി...

കരയിടിയുന്നു: കരളുരുകി തീരവാസികൾ

text_fields
bookmark_border
കൊടിയത്തൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ വ്യാപകമായി മണ്ണിടിയുന്നു. തെയ്യത്തുംകടവ്‌, താളത്തിൽ, വേരൻ കടവ്, പുത്തൻവീട്ടിൽ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമായി. കാരാട്ട് ഹുസൈൻ, വേരംകടവ് നാസർ, ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാണ് പ്രധാനമായും പുഴയിലേക്കിടിഞ്ഞത്. തെയ്യത്തുംകടവ് കാരാട്ട് ഹുസൈ​െൻറ വീട് അപകട ഭീഷണിയിലാണ്. കരയുടെ ഭാഗങ്ങൾ പുഴയെടുത്തു. കരയിടിച്ചിൽ വർധിക്കുന്നതനുസരിച്ച് തീരവാസികൾ ആശങ്കയിലായി. പഞ്ചായത്തിൽ ഇരുവഴിഞ്ഞിക്ക് ഇരുവശങ്ങളിലും സംരക്ഷണഭിത്തിയുള്ളത് വളരെ കുറഞ്ഞ സ്ഥലങ്ങളിലാണ്. ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് മണ്ണിടിച്ചിൽ പ്രധാനമായും ബാധിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story