Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:39 AM GMT Updated On
date_range 11 Aug 2018 5:39 AM GMTബേപ്പൂർ അങ്ങാടിയിലെ ഭീമൻ ടവർ നിർമാണത്തിനെതിരെ ബഹുജന മുന്നേറ്റം
text_fieldsbookmark_border
ബേപ്പൂർ: ബേപ്പൂരിൽ ഭീമൻ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കുന്നു. അങ്ങാടിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെയും സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ, അൽ മദ്റസത്തുൽ റഹ്മാനിയ എന്നിവയുടെയും തൊട്ടടുത്തുള്ള കെട്ടിടത്തിനു മുകളിലാണ് ടവർ നിർമാണത്തിനുള്ള നീക്കം. സമീപത്തുകാരുടെ ശ്രദ്ധയിൽപെടാതെയുള്ള നിർമാണപ്രവർത്തനം ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. ശനിയാഴ്ച വൈകീട്ട് സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും നാട്ടുകാരുടെയും സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കും. ടി.കെ. അബ്ദുൽ അധ്യക്ഷത വഹിച്ചു. എം. മമ്മദ് കോയ, എം.കെ. ഹംസക്കോയ, ബി. കുഞ്ഞാമു കോയ, മനാഫ് മൂപ്പൻ, പി.എം. ഹനീഫ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story