Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റ്​ സെനറ്റ്​: ...

കാലിക്കറ്റ്​ സെനറ്റ്​: പഠനവകുപ്പുകളിലെ അധ്യാപക മണ്ഡലത്തിൽ ഇടതു യൂനിയന്​ ഭൂരിപക്ഷം

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റിേലക്കുള്ള പഠനവകുപ്പുകളിലെ അധ്യാപകരുടെ മണ്ഡലത്തിൽ ഇടതുപക്ഷ യൂനിയന് ഭൂരിപക്ഷം. മൂന്ന് സീറ്റിൽ രണ്ടെണ്ണം എൽ.ഡി.എഫും ഒന്ന് യു.ഡി.എഫ് യൂനിയനും നേടി. അേസാസിയേഷൻ ഒാഫ് കാലിക്കറ്റ് യൂനിേവഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) സ്ഥാനാർഥികളായ ഡോ. പി. ബേബി ശാരിയും എം. മനോഹരനുമാണ് ജയിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷ​െൻറ (സി.യു.ടി.എ) ഡോ. ജോൺ ഇ. തോപ്പിലാണ് ജയിച്ച യു.ഡി.എഫ് അനൂകൂല അംഗം. നിലവിലെ നോമിനേറ്റഡ് സിൻഡിക്കേറ്റ് അംഗവും 'ആക്ട് ' പ്രസിഡൻറുമായ ഡോ. ടി.എം. വിജയ​െൻറ തോൽവി എൽ.ഡി.എഫിന് തിരിച്ചടിയുമായി. ബോട്ടണി വകുപ്പിലെ അധ്യാപകനായ ഡോ. ജോൺ ഇ. തോപ്പിലിന് 33 വോട്ട് ലഭിച്ചു. പി. ബേബി ശാരി 31ഉം ഡോ. മനോഹരൻ 27ഉം വോട്ട് നേടി. പിരിച്ചുവിട്ട സെനറ്റിൽ പഠനവകുപ്പുകളിലെ അധ്യാപകരുടെ മണ്ഡലത്തിൽ ഇടതുപക്ഷ യൂനിയന് മൂന്നംഗങ്ങളുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story