Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:24 AM GMT Updated On
date_range 2018-08-10T11:54:00+05:30കൺസ്യൂമർഫെഡ് ഒാണം-ബക്രീദ് വിപണി 16 മുതൽ
text_fieldsകോഴിക്കോട്: ഒാണം, ബക്രീദ് നാളുകളിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർഫെഡ് രംഗത്ത്. 3,455 വിപണന കേന്ദ്രങ്ങളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയിൽ വിതരണം ചെയ്യുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് വാർത്തസേമ്മളനത്തിൽ അറിയിച്ചു. ഒാണം-ബക്രീദ് വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 16ന് തിരുവനന്തപുരം എൽ.എം.എസ് കോമ്പൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സപ്ലൈകോയുടെ അതേ വിലയിൽ സബ്സിഡി സാധനങ്ങൾ ലഭിക്കും. 28 ഇനങ്ങൾ സബ്സിഡിയില്ലാതെ മാർക്കറ്റ് വിലേയക്കാൾ കുറച്ചും നൽകും. 195 ത്രിവേണി സ്റ്റോറുകൾ, 3260 സഹകരണ സംഘങ്ങൾ നടത്തുന്ന വിപണനകേന്ദ്രങ്ങൾ എന്നിവ വഴി ഇൗ മാസം 24 വരെയാണ് ഒാണം-ബക്രീദ് വിപണി പ്രവർത്തിക്കുക. 1000 രൂപക്ക് പൊതുവിപണിയിൽനിന്ന് ലഭ്യമാകുന്ന സാധനങ്ങൾ 495 രൂപക്ക് ലഭിക്കും. ത്രിവേണി കടകളിൽ സ്ഥിരം ഉപഭോക്താക്കൾക്കായി 'മൈ ത്രിവേണി ഡിസ്കൗണ്ട് കാർഡ്' പദ്ധതിക്ക് വെള്ളിയാഴ്ച എറണാകുളത്ത് തുടക്കമാവും. കെ. ഉദയഭാനു, വി.കെ. രാജേഷ്, െക. ഗിരീഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story