Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് കാറിലിടിച്ച്...

ബസ് കാറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
അപകടം റോഡിലെ കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ഉള്ള്യേരി: തെരുവത്തുകടവിനു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്. പേരാമ്പ്ര സ്വദേശികളായ കാര്‍ യാത്രികരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. റോഡിലെ കുഴി ഒഴിവാക്കാനുള്ള ബസ് ഡ്രൈവറുടെയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കാര്‍ ഡ്രൈവറുടെയും ശ്രമമാണ് അപകടത്തിന് ഇടയാക്കിയതെന് ദൃക്സാക്ഷികള്‍ പറഞ്ഞു. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പ്‌ മുതല്‍ ഉള്ള്യേരി ജങ്ഷന്‍വരെ സംസ്ഥാന പാതയില്‍ നിരവധി കുഴികളാണ് ഉള്ളത്. കനത്ത മഴയില്‍ റോഡ്‌ തകര്‍ന്നതോടെ ഈ ഭാഗത്തുകൂടിയുള്ള യാത്ര അപകട ഭീതി ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ പല ഭാഗത്തും ഓവുചാലുകള്‍ ഇല്ലാത്തതും റോഡി​െൻറ തകര്‍ച്ചക്ക് ആക്കംകൂട്ടിയിട്ടുണ്ട്. കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം ഉള്ള്യേരി ജങ്ഷനില്‍ കാര്‍ ബൈക്കില്‍ ഇടിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story