Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാണിമേൽ പാക്യോയി...

വാണിമേൽ പാക്യോയി പാലത്തി​െൻറ അപ്രോച്ച് റോഡ് പുഴയെടുത്തു

text_fields
bookmark_border
വാണിമേൽ: കനത്ത മഴയിൽ മലയോരത്തുണ്ടായ ഉരുൾപൊട്ടലിൽ വാണിമേൽ പാക്യോയി പാലം അപ്രോച്ച് റോഡ് പുഴയെടുത്തു. വാണിമേൽ ഭാഗത്തുള്ള പുഴയോട് ചേർന്ന അപ്രോച്ച് റോഡാണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. റോഡി​െൻറ പകുതിയോളം ഭാഗം ഒഴുകിപ്പോയതിനാൽ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. റോഡ് തകർന്നതോടെ ചുറ്റിക്കറങ്ങി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. വിലങ്ങാട് വാളൂക്ക് വനത്തിൽ ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകിപ്പോയി, പ്രദേശവാസികൾ ഭീതിയിൽ നാദാപുരം: വിലങ്ങാട് വാളൂക്ക് വനമേഖലയിൽ ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിൽ റോഡുകൾ തകർന്നു. പാലങ്ങൾ അപകടാവസ്ഥയിലായി. വൻതോതിൽ കൃഷി നാശിച്ചു. ജനവാസ കേന്ദ്രത്തിൽനിന്ന് രണ്ടു കിലോമീറ്ററോളം അകലെ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഇടിവെട്ടുന്നതുപോലെയുള്ള ശബ്ദം പ്രദേശത്തുള്ളവർ കേട്ടിരുന്നു. തുടർന്ന് മലമുകളിൽനിന്ന് വെള്ളത്തോടൊപ്പം പാറകൾ അടർന്ന് താഴേക്ക് പതിക്കുന്ന ശബ്ദവും ഉണ്ടായി. കുത്തിയൊഴുകിയെത്തിയ മലവെള്ളം വാളൂക്ക് തോടിനു മുകളിലൂടെ ഒഴുകി റോഡ് ഒഴുകിപ്പോയി. പേര്യ റിസർവ് വനഭൂമിയിൽ നിന്നാണ് ഉരുൾപൊട്ടിയത്. ശക്തമായ മഴ തുടരുന്നതിനാൽ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ല. 30 കുടുംബങ്ങൾ റോഡ് ഒലിച്ച് പോയതിനാൽ ഒറ്റപ്പെട്ട നിലയിലാണ്. ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായി. വിലങ്ങാട് വെള്ളം പൊങ്ങിയതിനെ തുടർന്ന് വ്യാപകമായ കൃഷിനാശമുണ്ടായി. വാളൂക്കിലെ ഇഞ്ചിക്കൽ പാലത്തി​െൻറ കൈവരികൾ വെള്ളത്തി​െൻറ കുത്തൊഴുക്കിൽ തകർന്നു. റോഡ് വഴിയുള്ള ഗതാഗതം നിലച്ചു. മയ്യഴിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ പുല്ലുവാപുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ഭീതിയിലാണ്. മലയോര പ്രദേശങ്ങളായ ഉടുമ്പിറങ്ങിമല, മഞ്ഞച്ചീളി, തെക്കേ വായാട് വലിയ പാനോം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഉടുമ്പിറങ്ങിയിലെ കൊച്ചുപറമ്പിൽ ജോർജ്, തെക്കെ വായാട് ഇഞ്ചിക്കൽ സാബു, പാബ്ലാനിൽ ജയിൻ, വാളൂക്കിലെ കണ്ണക്കുന്നേൽ ആൻറണി എന്നിവരുടെ കൃഷിയാണ് നശിച്ചത്. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ ഇന്ദിരനഗറിലെ പുപ്പാടിയിൽ ജോയി എന്ന ജോയിച്ച​െൻറ വീട്ടുപറമ്പി​െൻറ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ജോയിയും കുടുംബവും വീടൊഴിഞ്ഞു. മലവെള്ളപ്പാച്ചിലിൽ ഇന്ദിര നഗർ പാലത്തി​െൻറ കൈവരി തകർന്നു. വാളൂക്കിലെ ഉള്ളാട്ടുകുന്നേൽ ആൻറണി, ജോയി, മാത്യു, ആനിത്തോട്ടത്തിൽ ആസി എന്നിവരും ഉരുൾപൊട്ടൽ ഭീഷണിയിൽ വീടൊഴിഞ്ഞു. പുഴയരികിലെ വയനക്കോട്ടത്തിൽ ആദിവാസി കോളനിയും വെള്ളപ്പൊക്ക ഭീതിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story