Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ടും...

കോഴിക്കോട്ടും വരുന്നു 'അമ്മത്തൊട്ടിൽ'

text_fields
bookmark_border
കോഴിക്കോട്: ഉപേക്ഷിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ സുരക്ഷിതകരങ്ങളിലെത്തിക്കുന്ന 'അമ്മത്തൊട്ടിൽ' കോഴിക്കോട്ടും. ബീച്ചിലെ ഗവ. ജനറൽ ആശുപത്രിയിൽ മൂന്നു മാസത്തിനകം അമ്മത്തൊട്ടിൽ സ്ഥാപിക്കാനാണ് സംസ്ഥാന ശിശുക്ഷേമ സമിതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ അമ്മത്തൊട്ടിലുണ്ട്. സുരക്ഷിത സ്ഥലം എന്ന നിലയിലാണ് ബീച്ച് ആശുപത്രിയിൽ അമ്മത്തൊട്ടിൽ ഒരുക്കുന്നത്. ഇതുസംബന്ധിച്ച ശിപാർശ കലക്ടറുെട നേതൃത്വത്തിൽ ആശുപത്രി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ആശുപത്രി വികസന സമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കാനാവശ്യമായ മുറിയുണ്ട്. ആശുപത്രി വികസനപ്രവർത്തനം പൂർത്തിയായ ശേഷം അമ്മത്തൊട്ടിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റും. അമ്മത്തൊട്ടിൽ ബീച്ച് ആശുപത്രിയിൽ സ്ഥാപിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ലെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ പറഞ്ഞു. മറ്റിടങ്ങളിലേതു പോലെ സുരക്ഷിതവും ശാസ്ത്രീയവുമായ രീതിയിലാണ് അമ്മത്തൊട്ടിൽ കോഴിക്കോട്ടും സ്ഥാപിക്കുകെയന്ന് ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കെ. വിജയൻ പറഞ്ഞു. തനിയെ തുറക്കുന്ന ചില്ലുവാതിലിലൂടെ തൊട്ടിൽ കാണാം. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവർ എത്തിയാൽ മുറിയിൽ റൊക്കോഡ് ചെയ്ത ശബ്ദമുയരും. ഇത് അമ്മത്തൊട്ടിലാണെന്നും കഴിയുമെങ്കിൽ കുഞ്ഞിനെ അനാഥരാക്കരുതെന്നും 'അശരീരി' ഉയരും. ഇതോടെ അവസാനനിമിഷം മനംമാറ്റമുണ്ടായി തിരിച്ചുപോകുന്നവരുമുണ്ട്. എന്നാൽ, ഉറച്ച തീരുമാനവുമായി എത്തുന്നവർക്ക് കുഞ്ഞിനെ തൊട്ടിലിൽ കിടത്തി മടങ്ങാം. അമ്മത്തൊട്ടിലിൽ കുഞ്ഞിനെ എത്തിച്ചത് ആശുപത്രിയിൽ ഇതിനായി നിയോഗിക്കപ്പെടുന്ന ജീവനക്കാർക്ക് ഉടൻ അറിയാനാകും. സംസ്ഥാനത്തെയും ജില്ലയിലെയും ശിശുക്ഷേമ സമിതി അധികൃതരുടെ മൊബൈൽ ഫോണിേലക്ക് സന്ദേശവുെമത്തും. 2002 നവംബർ 14ന് തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ആദ്യമായി അമ്മത്തൊട്ടിൽ സംവിധാനം തുടങ്ങിയത്. ഇതുവരെ 240 കുട്ടികളെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story