Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഫീൽ ഖാന് സ്വീകരണം

കഫീൽ ഖാന് സ്വീകരണം

text_fields
bookmark_border
കുറ്റ്യാടി: കുഞ്ഞുങ്ങൾ എനിക്ക് ഏറെ ജീവനാണെന്നും അവർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നും കഫീൽ ഖാൻ. ഐഡിയൽ പബ്ലിക് സ്കൂളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരുന്നുകളുടെ സ്നേഹവാത്സല്യത്തിൽ അദ്ദേഹം ഏറെ സന്തോഷവാനായി. അവരുമായി സെൽഫിയെടുത്തും പാട്ടുപാടിയും ഏറെനേരം ചെലവഴിച്ചു. യു.പിയിലെ ഗോരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഓടിനടന്ന തന്നെ യു.പി സർക്കാർ കുറ്റക്കാരനാക്കി ഒമ്പതുമാസത്തോളം ജയിലിലടച്ചതടക്കം ത​െൻറ പീഡാനുഭവങ്ങൾ കുട്ടികളോട് പറഞ്ഞു. പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം, കെ.സി. കുഞ്ഞമ്മദ്, ടി. ഫൈസൽ, പി. ശാന്ത, ഫൈസൽ പാലോളി, പ്രകാശൻ, സബീഷ് തൊട്ടിൽപാലം, തുഫൈൽ മുനീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story