Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചക്കപ്പെരുമയുമായി...

ചക്കപ്പെരുമയുമായി വിദ്യാർഥികളുടെ ചക്ക മഹോത്സവം

text_fields
bookmark_border
നരിക്കുനി: ചക്കയുടെ രുചിവൈവിധ്യങ്ങൾ നിരത്തി ചാത്തമംഗലം എം.ഇ.എസ് കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ 'പിലാക്കോഴി' എന്നപേരിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു. വിവിധ സ്റ്റാളുകളിലായി 50ലധികം ചക്കവിഭവങ്ങളും വിവിധതരം കഞ്ഞികളുമാണ് പ്രദർശനത്തിനായി ഒരുക്കിയത്. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതുെകാണ്ടും കർക്കടക മാസത്തി​െൻറ പ്രാധാന്യവും ഉൾക്കൊണ്ടാണ് ചക്ക- ഔഷധക്കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചത്. കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം നിർഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ എ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല സെക്രട്ടറി സക്കീർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡൻറ് ഗുലാം ഹുസൈൻ, വൈസ് പ്രിൻസിപ്പൽ അബ്്ദുൽ റസാഖ്, സ്റ്റാഫ് സെക്രട്ടറി ജിനോ, ഷമീം, കോളജ് പി.ആർ.ഒ ഷാഫി പുൽപ്പാറ, ആരിഫ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ അൽത്താഫ് സ്വാഗതവും സെക്രട്ടറി അസീമ നന്ദിയും പറഞ്ഞു. എൻ.എസ്.എസ് സെക്രട്ടറി റിഷാം നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story