Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 5:47 AM GMT Updated On
date_range 10 Aug 2018 5:47 AM GMTശക്തമായ മഴപെയ്യുന്നതിനിടെ നിറഞ്ഞുനിൽക്കുന്ന കിണറിലെ വെള്ളം വറ്റിവരണ്ടു, ആശങ്കയിൽ നാട്ടുകാർ
text_fieldsbookmark_border
* പ്രതിഭാസം വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ഫറോക്ക്: നിറയെ വെള്ളമുണ്ടായിരുന്ന 20 കോൽ താഴ്ചയുള്ള കിണറ്റിലെ വെള്ളം വറ്റിവരണ്ടത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. പരുത്തിപ്പാറ വി.എം. ഇസ്മയിൽ സലീമിെൻറ വിട്ടുകിണറ്റിലാണ് അപൂർവ പ്രതിഭാസം. വ്യാഴാഴ്ച വൈകുന്നേരമാണ് കിണറിൽ വെള്ളം കുറയുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നിമിഷങ്ങൾക്കുള്ളിൽ നിറഞ്ഞുനിന്നിരുന്ന കിണർ വറ്റിവരണ്ടു. വീട്ടുപറമ്പിലെ മറ്റൊരു കിണറിൽ നിറയെ വെള്ളമുണ്ട്. ഉയർന്ന പ്രദേശത്തുള്ള ഈ കിണറിന് ഏതാനും മീറ്ററുകൾ താഴെയുള്ള വയലിൽ ചാലിയാർ കരകവിഞ്ഞൊഴുകിയതിനാൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനിടയിലാണ് കിണർ വറ്റിവരണ്ടത്. കിണർ കാണാൻ നിരവധി നാട്ടുകാർ സ്ഥലത്തെത്തി. കിണർ ഇടിയുമെന്ന ആശങ്കയുള്ളതിനാൽ നാട്ടുകാർ കയർകെട്ടി തിരിച്ചു. വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story