Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാലിയാർ പുഴയിൽ ശക്തമായ ...

ചാലിയാർ പുഴയിൽ ശക്തമായ ഒഴുക്ക്​

text_fields
bookmark_border
ബേപ്പൂർ: ചാലിയാർ പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്ന് ഒഴുക്ക് ശക്തമായി. ബേപ്പൂർ മത്സ്യബന്ധന ഹാർബറിലെ ബോട്ടുകളുടെ കെട്ടുകൾ ഒഴുക്കി​െൻറ ശക്തിയിൽ പൊട്ടി. പഴയ കപ്പൽപൊളി ശാലയായ സിൽക്കി​െൻറ നദീമുഖത്തുനിന്ന് പുലിമുട്ട് ഭാഗത്തെ അഴിമുഖത്തിന് അടുത്തുവരെ കോസ്റ്റൽ പൊലീസി​െൻറ ബോട്ട് ഒഴുകിയെത്തി. ഒഴുക്കിൽ പെടുമ്പോൾ അഞ്ച് ജീവനക്കാർ കോസ്റ്റൽ ബോട്ടിൽ ഉണ്ടായിരുന്നു. സമീപത്തെ അറേബ്യൻ എന്ന മത്സ്യബന്ധന ബോട്ടാണ് കെട്ടി വലിച്ച് ബേപ്പൂർ തുറമുഖത്തെത്തിച്ചത്. മത്സ്യത്തൊഴിലാളികൾ ശക്തിയേറിയ വടങ്ങൾ ഉപയോഗിച്ച് ബോട്ട് സുരക്ഷിതമാക്കി. സിൽക്കിന് സമീപത്ത് നിർത്തിയിട്ട ബോട്ട് അറ്റകുറ്റപ്പണി നടത്താനായി മാറ്റുന്നതിനിടക്കാണ് ഒഴുക്കിൽപെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story