Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോണിച്ചിറ കോളനികളിൽ...

തോണിച്ചിറ കോളനികളിൽ നൂറോളം വീടുകൾ വെള്ളത്തിലായി

text_fields
bookmark_border
ബേപ്പൂർ: ചാലിയാറിലെ കുത്തൊഴുക്കിൽ തോണിച്ചിറ ഭാഗത്തെ വിവിധ കോളനികളിലെ നൂറോളം വീടുകളിൽ വെള്ളംകയറി. ചാലിയാറി​െൻറ കൈവഴികൾ കടന്നുപോകുന്ന ബേപ്പൂരിലെ തോണിച്ചിറ വടക്കുഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിനടിയിലായത്. തോണിച്ചിറ ഭാഗത്ത് താഴ്ന്ന പ്രദേശങ്ങളിൽ പരക്കെ വെള്ളംകയറി. മുണ്ടയാർ വയൽ കോളനി, കരിമ്പാടം കോളനി ,നാത്തൂനിപ്പാടം എന്നിവിടങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം കയറിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ബേപ്പൂർ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. ബി.സി റോഡ് മാവിൻചോട് തെക്കുഭാഗമുള്ള കൈവഴികൾ നിറഞ്ഞൊഴുകി തൊട്ടടുത്ത വീടുകളിലേക്ക് വെള്ളംകയറി.
Show Full Article
TAGS:LOCAL NEWS 
Next Story