Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതന്ത്ര്യ...

സ്വാതന്ത്ര്യ ദിനാഘോഷം: റിഹേഴ്സൽ പരേഡ്

text_fields
bookmark_border
കോഴിക്കോട്: സ്വാതന്ത്ര്യദിന പരേഡി​െൻറ റിഹേഴ്സൽ ഈ മാസം ഒമ്പത്, 10, 13 തീയതികളിലായി വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കും. ആദ്യ രണ്ടു ദിവസങ്ങളിൽ വൈകീട്ട് മൂന്നിനും ഡ്രസ് റിഹേഴ്സൽ പരേഡ് 13ന് രാവിലെ 7.30നുമാണ് നടത്തുക. ഹരിതചട്ടം കർശനമായി പാലിച്ചാണ് ഇത്തവണയും സ്വാതന്ത്ര്യദിനം ആഘോഷിക്കുക. രാവിലെ 8.30ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യദിന പരേഡിൽ സ്വാതന്ത്ര്യസമര സേനാനികളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. വൃദ്ധമന്ദിരത്തിലെ താമസക്കാർക്ക് മാനസിക ഉല്ലാസം ലഭ്യമാക്കുന്നതിനായി മ്യൂസിക് തെറപ്പി േപ്രാഗ്രാം സംഘടിപ്പിക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജില്ല സാമൂഹിക നീതി ഓഫിസിൽ ഈ മാസം പത്തിനകം ബന്ധപ്പെടണം. കെയർ െപ്രാവൈഡർ ഒഴിവ് കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ രണ്ട് മൾട്ടി ടാസ്ക് കെയർ െപ്രാവൈഡറുടെ (ഒരു സ്ത്രീ, ഒരു പുരുഷൻ) ഒഴിവിലേക്ക് ഈ മാസം 10ന് രാവിലെ 10.30ന് ഇൻറർവ്യൂ നടത്തും. കുട്ടികളെ പരിചരിച്ച് പരിചയമുള്ള 50 വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0495 2731907.
Show Full Article
TAGS:LOCAL NEWS 
Next Story