Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2018 6:08 AM GMT Updated On
date_range 8 Aug 2018 6:08 AM GMTശാസ്ത്ര ക്യാമ്പ്
text_fieldsbookmark_border
നന്മണ്ട: എഴുകുളം എ.യു.പി സ്കൂൾ പ്രതിഭ പോഷണ പരിപാടിയുടെ ഭാഗമായി നടത്തിയ ശാസ്ത്ര ക്യാമ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മൂന്നാംപിലാക്കൂൽ രാജൻ അധ്യക്ഷത വഹിച്ചു. കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മനോജ്, താമരശ്ശേരി ബി.ആർ.സിയിലെ പി.സി. വിശ്വനാഥ് എന്നിവർ നയിച്ചു. കെ.പി. പ്രശാന്ത്, കെ. സറീന എന്നിവർ സംസാരിച്ചു. പരലാട് റോഡിൽ കോഴി അവശിഷ്ടം തള്ളുന്നു നന്മണ്ട: എഴുകുളം-പരലാട് റോഡിൽ ഇറച്ചിക്കോഴികളുടെ അവശിഷ്ടം തള്ളുന്നത് പതിവ്. മാലിന്യം റോഡരികിലെ കുറ്റിക്കാടുകളിൽ രാത്രിയാണ് തള്ളുന്നത്. കഴിഞ്ഞ ദിവസം പരലാട് അംഗൻവാടിക്ക് സമീപമാണ് കോഴി അവശിഷ്ടം തള്ളിയത്. ദുർഗന്ധം വമിച്ചതോടെ തൊഴിലുറപ്പു സ്ത്രീകൾ മാലിന്യം കാണുകയായിരുന്നു. അവർ തന്നെ മാലിന്യം മണ്ണിട്ട് മൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story