Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർഗീയതക്കെതിരെ...

വർഗീയതക്കെതിരെ കലാകാരന്മാർ പ്രതികരിക്കണം-ജനകീയ നാടക സംഘം

text_fields
bookmark_border
കോഴിക്കോട്: നാട്ടിൽ നടമാടുന്ന വർഗീയ വിപത്തുകൾക്കെതിരെ കലാകാരന്മാർ സർഗാത്മകമായ ആവിഷ്കാരങ്ങളിലൂടെ പ്രതികരിക്കണമെന്ന് ജനകീയ നാടക സംഘം പ്രഥമ വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല കൺവെൻഷൻ പുരോഗമന കല സാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാർ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മാവൂർ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച ബാലുശ്ശേരി സരസയെ ആദരിച്ചു. കരുണാകരൻ പറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൻ കൂത്താളി, ആർ. ഗോപിനാഥ്, യു. മാധവി, ജയകാന്തി, സീമ ഹരിദാസ്, ഭരതൻ അന്നശ്ശേരി, ടി.കെ. സജിത് എന്നിവർ സംസാരിച്ചു. സന്തോഷ് പാലക്കട സ്വാഗതവും രാധാകൃഷ്ണൻ പേരാമ്പ്ര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മാവൂർ വിജയൻ (പ്രസി), രാധ മോഹൻ, നിധീഷ് ബൈജു (വൈ. പ്രസി), കരുണാകരൻ പറമ്പിൽ (സെക്ര), സന്തോഷ് പാലക്കട, എം. മണിക്കുട്ടൻ (ജോ. സെക്ര), എം.സി. സന്തോഷ് കുമാർ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story