Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2018 5:56 AM GMT Updated On
date_range 2018-08-08T11:26:58+05:30കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് ഉപദേശക സമിതിയായി
text_fieldsകോഴിേക്കാട്: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് (സ്കൂൾ ഒാഫ് ഡിസ്റ്റൻസ് എജുക്കേഷൻ) ഉപദേശക സമിതി രൂപവത്കരിച്ചു. ജൂലൈ 27ന് നടന്ന സിൻഡിേക്കറ്റ് യോഗ തീരുമാനപ്രകാരമാണ് വൈസ്ചാൻസലർ ഡോ. െക. മുഹമ്മദ് ബഷീർ ചെയർമാനും സ്കൂൾ ഒാഫ് ഡിസ്റ്റൻസ് എജുക്കേഷൻ ഡയറക്ടർ ഡോ. പി. ശിവദാസൻ കൺവീനറുമായി 13 അംഗ ഉപദേശകസമിതി നിലവിൽ വന്നത്. കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ് ഡീൻ ഡോ. ഇ. സതീഷ്, ഹ്യുമാനിറ്റീസ് ഡീൻ ഡോ. ടി.എം. വാസുദേവൻ, കണ്ണൂർ സർവകലാശാല സ്കൂൾ ഒാഫ് ഡിസ്റ്റൻസ് എജുക്കേഷൻ ഡയറക്ടർ ഡോ. ഗ്രിഗറി, കേരള സർവകലാശാല സ്കൂൾ ഒാഫ് ഡിസ്റ്റൻസ് എജുക്കേഷൻ മുൻ ഡയറക്ടർ പ്രഫ. അജയകുമാർ, കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസിലെ ഡോ. ബി. വിജയചന്ദ്രൻ പിള്ള, േസാഷ്യോളജി പഠനവകുപ്പ് കോഒാഡിനേറ്റർ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രഫസർ ഡോ. ഉമർ തസ്നീം, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. വിജയരാഘവൻ, കെ.കെ. ഹനീഫ, പ്രോ വൈസ് ചാൻസലർ ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് എന്നിവരാണ് അംഗങ്ങൾ.
Next Story